സമൂഹമാധ്യമങ്ങളില്‍ വൈറലായി ദുഷ്യന്തനും ശകുന്തളയും; ആ മനോഹര ചിത്രങ്ങള്‍ പിറന്നതിങ്ങനെ

August 21, 2020
Dushyanthan and Shakuntala Making Video

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ് ദുഷ്യന്തന്റെയും ശകുന്തളയുടേയും ചില മനോഹരമായ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍. വെള്ളത്തിന്റെയും പാറക്കെട്ടിന്റേയുമെല്ലാം പശ്ചാത്തലത്തില്‍ ഒരുങ്ങിയ ഈ ചിത്രങ്ങള്‍ അതിവേഗം സൈബര്‍ ഇടങ്ങളില്‍ ശ്രദ്ധ നേടി.

ഇപ്പോഴിതാ ശ്രദ്ധ നേടുകയാണ് ഫോട്ടോഷൂട്ടിന്റെ മേക്കിങ് വീഡിയോയും. വെറൈറ്റി മീഡിയയുടെ ബാനറില്‍ റെയിന്‍ബോ മീഡിയ ആണ് ഫോട്ടോഷൂട്ടിന് പിന്നില്‍. ടിക് ടോക്കിലൂടെ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടിയ താരങ്ങളായ മീത്തും റിതുഷയും ആണ് ദൂഷ്യന്തനും ശകുന്തളയുമായി എത്തിയത്. ഇരുവരുടേയും പ്രണായര്‍ദ്രഭാവങ്ങളും ചിത്രങ്ങളുടെ ഭംഗി കൂട്ടുന്നു.

Read more: മീന്‍ പിടിക്കാന്‍ പക്ഷിയുടെ ബുദ്ധിപൂര്‍വ്വമായ ‘തന്ത്രം’; അതിശിയിച്ച് സമൂഹമാധ്യമങ്ങള്‍: വീഡിയോ

ശരത് ആലിന്തറയാണ് മനോഹരമായ ഈ ചിത്രങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത്. കോഴിക്കോട് ജില്ലയിലെ മുക്കം ആണ്. എന്തായാലും മനോഹരമായ ഈ ഫോട്ടോഷൂട്ട് ചിത്രങ്ങളും മേക്കിങ് വീഡിയോയുമെല്ലാം സൈബര്‍ ഇടങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നു.

Story highlights: Dushyanthan and Shakuntala Making Video