കിച്ചുവിന് കൊട്ടാനിനി കട്ടിലും പലകയുമൊന്നും വേണ്ട; ജയറാം സമ്മാനിച്ച ചെണ്ടയില്‍ കൊട്ടി പഠിക്കാം

August 14, 2020
Jayaram sent gift to kid Abhishek

വെള്ളിത്തിരയിലെ അഭിനയ വിസ്മയങ്ങള്‍ക്കൊപ്പം പലപ്പോഴും ചലച്ചിത്രതാരങ്ങളുടെ സാമൂഹിക ഇടപെടലുകളും വാര്‍ത്തകളില്‍ നിറയാറുണ്ട്. സമൂഹമാധ്യമങ്ങളില്‍ സജീവമായ ജയറാമിന്റെ വിശേഷങ്ങളും ഇടയ്ക്കിടെ സോഷ്യല്‍മീഡിയയില്‍ കൈയടി നേടുന്നു. അഭിഷേക് എന്ന കിച്ചുവിന് ചെണ്ട സമ്മാനിച്ചിരിക്കുകയാണ് ജയറാം.

സമൂഹമാധ്യമങ്ങളില്‍ സജീവമായവര്‍ക്കൊക്കെ കിച്ചു എന്ന മിടുക്കനെ അറിയാം. കുറച്ചധികം ദിവസങ്ങളായി അതിശയിപ്പിക്കുന്ന തരത്തില്‍ കൊട്ടുന്ന കിച്ചുവിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. കമ്പുകള്‍ ഉപയോഗിച്ച് കട്ടിലിലും മാര്‍ബിളിലുമൊക്കെ താളത്തില്‍ കൊട്ടുന്ന കിച്ചുവിനെ പ്രശംസിച്ചുകൊണ്ട് നിരവധിപ്പേരും രംഗത്തെത്തി. മലപ്പുറം ജില്ലയിലെ പാറശ്ശേരി സ്വദേശിയാണ് അഭിഷേക് എന്ന കിച്ചു.

Rad more: വീണ്ടും കൈയടി നേടി ആവര്‍ത്തന; ഇത്തവണ ആര്യ ദയാലിന്റെ ‘സി ഐഡി മൂസ- മണി ഹെയ്സ്റ്റ് കോമ്പോ’

ജയറാം കേന്ദ്ര കഥാപാത്രമായെത്തുന്ന സംസ്‌കൃത ചിത്രം നമോയുടെ സംംവിധായകനായ വിജീഷ് മണിയാണ് ജയറാം സമ്മാനിച്ച ചെണ്ട കിച്ചുവിന്റെ വീട്ടിലെത്തിച്ച് നല്‍കിയത്. ചെണ്ട നല്‍കാന്‍ ഇദ്ദേഹത്തെ ഏര്‍പ്പാടാക്കുകയായിരുന്നു ജയറാം. കട്ടിലിലും പലകയിലും ഒക്കെ കൊട്ടിശീലിച്ച കിച്ചുവിന് ഇനി ചെണ്ടയില്‍ വിസ്മയം തീര്‍ക്കാം.

Story highlights: Jayaram sent gift to kid Abhishek

Posted by Vijeesh Mani on Thursday, 13 August 2020