jayaram

‘ഹാപ്പി ബർത്ത്ഡേ അപ്പാ’- ജയറാമിന് ഒരു ക്യൂട്ട് പിറന്നാൾ ആശംസയുമായി കാളിദാസ്

അൻപത്തിയാറാം പിറന്നാൾ നിറവിലാണ് നടൻ ജയറാം. മലയാളത്തിലും തമിഴിലും ഒരുപോലെ വ്യക്തിമുദ്ര പതിപ്പിച്ച ജയറാമിന് ആശംസകൾ അറിയിച്ച് സിനിമാപ്രവർത്തകരും ആരാധകരും എത്തിയിരുന്നു. ഇപ്പോഴിതാ, അച്ഛന് മനോഹരമായ ഒരു ചിത്രത്തിലൂടെ പിറന്നാൾ നേരുകയാണ് മകനും നടനുമായ കാളിദാസ് ജയറാം. കുട്ടിക്കാലത്ത് അച്ഛനൊപ്പം അഭിനയിച്ച കൊച്ചു കൊച്ചു വിശേഷങ്ങൾ എന്ന സിനിമയിൽ നിന്നുള്ള ഒരു ചിത്രമാണ് കാളിദാസ്...

‘8 മാസത്തെ ക്വാറന്റീനും 7 മാസത്തെ തൊഴിലില്ലായ്മക്കും ശേഷം’- വർക്ക്ഔട്ട് ചിത്രം പങ്കുവെച്ച് ജയറാം

ലോക്ക് ഡൗൺ ദിനങ്ങളിൽ ചെന്നൈയിലെ വീട്ടിൽ തന്നെ കഴിയുകയാണ് നടൻ ജയറാമും കുടുംബവും. വീട്ടിലെ കൃഷികൾ പരിപാലിച്ചും പുതിയ കൃഷിപാഠങ്ങൾ പഠിച്ചും ലോക്ക് ഡൗൺ ദിനങ്ങൾ സജീവമാക്കുകയാണ് ജയറാം. അടുത്തിടെ, തന്റെ ലോക്ക് ഡൗൺ കൃഷിത്തോട്ടം ആരാധകർക്കായി പങ്കുവെച്ചിരുന്നു കാളിദാസ്. അച്ഛനാണ് കൃഷിയിലൂടെ ഫലപ്രദമായി സമയം വിനിയോഗിക്കാൻ പഠിപ്പിച്ചതെന്നും കാളിദാസ് പങ്കുവെച്ചിരുന്നു. കൃഷിക്ക്...

ഇരുപത്തിയെട്ടു വർഷങ്ങൾക്ക് മുൻപ് പാർവതിയെ സ്വന്തമാക്കിയ ഈ ദിവസം- വിവാഹചിത്രം പങ്കുവെച്ച് ജയറാം; ആശംസകളറിയിച്ച് കാളിദാസ്

ഇരുപത്തിയെട്ടു വർഷങ്ങൾക്ക് മുൻപ് പാർവതിയെ സ്വന്തമാക്കിയ സന്തോഷം പങ്കുവയ്ക്കുകയാണ് നടൻ ജയറാം. മലയാള സിനിമ കണ്ട ഏറ്റവും വലിയ താര വിവാഹങ്ങളിലൊന്നായിരുന്നു ജയറാമിന്റെയും പാർവതിയുടെയും. മലയാളികളുടെ ഹൃദയം കവർന്ന വിടർന്ന കണ്ണുകളുള്ള പാർവതിയും കുറുമ്പും കുസൃതിയുമായി ചിരി പടർത്തിയ ജയറാമും വിവാഹിതരായിട്ട് ഇരുപത്തിയെട്ട് വർഷങ്ങൾ പിന്നിട്ടിരിക്കുകയാണ്. വിവാഹ ചിത്രത്തിനൊപ്പമാണ് ജയറാം സന്തോഷം പങ്കുവെച്ചത്. അച്ഛനും...

കിച്ചുവിന് കൊട്ടാനിനി കട്ടിലും പലകയുമൊന്നും വേണ്ട; ജയറാം സമ്മാനിച്ച ചെണ്ടയില്‍ കൊട്ടി പഠിക്കാം

വെള്ളിത്തിരയിലെ അഭിനയ വിസ്മയങ്ങള്‍ക്കൊപ്പം പലപ്പോഴും ചലച്ചിത്രതാരങ്ങളുടെ സാമൂഹിക ഇടപെടലുകളും വാര്‍ത്തകളില്‍ നിറയാറുണ്ട്. സമൂഹമാധ്യമങ്ങളില്‍ സജീവമായ ജയറാമിന്റെ വിശേഷങ്ങളും ഇടയ്ക്കിടെ സോഷ്യല്‍മീഡിയയില്‍ കൈയടി നേടുന്നു. അഭിഷേക് എന്ന കിച്ചുവിന് ചെണ്ട സമ്മാനിച്ചിരിക്കുകയാണ് ജയറാം. സമൂഹമാധ്യമങ്ങളില്‍ സജീവമായവര്‍ക്കൊക്കെ കിച്ചു എന്ന മിടുക്കനെ അറിയാം. കുറച്ചധികം ദിവസങ്ങളായി അതിശയിപ്പിക്കുന്ന തരത്തില്‍ കൊട്ടുന്ന കിച്ചുവിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. കമ്പുകള്‍ ഉപയോഗിച്ച്...

കേന്ദ്ര കഥാപാത്രമായി ജയറാം: സംസ്‌കൃത ചിത്രം ‘നമോഃ’യുടെ ടൈറ്റില്‍ ഗാനം

വെള്ളിത്തിരയില്‍ വ്യത്യസ്ത കഥാപാത്രങ്ങളെ അനശ്വരമാക്കുന്ന മഹാനടനാണ് ജയറാം. താരം കേന്ദ്ര കഥാപാത്രമായെത്തുന്ന സംസ്‌കൃത ചിത്രത്തിന്റെ പ്രഖ്യാപനവും പ്രേക്ഷകര്‍ സ്വീകരിച്ചിരുന്നു. നമോഃ എന്നാണ് സിനിമയുടെ പേര്. ചിത്രത്തിലെ ടൈറ്റില്‍ ഗാനം പുറത്തിറങ്ങി. വിജീഷ് മണിയാണ് നമോഃയുടെ സംവിധായകന്‍. വിജീഷ് മണി ആദ്യമായി സംസ്‌കൃതത്തില്‍ സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. സിനിമയ്ക്ക് വേണ്ടിയുള്ള ജയറാമിന്റെ...

‘അച്ഛാ, അതല്ലേ എന്റെ അമ്മ..?’- ആദ്യ ചിത്രത്തിന്റെ വിഷു ഓർമകളുമായി കാളിദാസ് ജയറാം

20 വർഷങ്ങൾക്ക് മുൻപുള്ള ഒരു വിഷു ദിനത്തിലായിരുന്നു, കാളിദാസ് ജയറാം ആദ്യമായി അഭിനയിച്ച 'കൊച്ചു കൊച്ചു സന്തോഷങ്ങൾ' തിയേറ്ററുകളിൽ എത്തിയത്. വലിയ മാർക്കറ്റിങ് തന്ത്രങ്ങളൊന്നും ഇല്ലാതെ സിനിമകൾ ഇറങ്ങിയിരുന്ന അക്കാലത്ത് പത്രത്തിലെ ബ്ലാക്ക് ആൻഡ് വൈറ്റ് പരസ്യങ്ങളായിരുന്നു ആകെയുള്ള പ്രൊമോഷൻ. കൊച്ചു കൊച്ചു സന്തോഷങ്ങളിലെ അങ്ങനെയൊരു പരസ്യം പങ്കുവയ്ക്കുകയാണ് കാളിദാസ് ജയറാം. ഒരു...

ഒടുവിൽ ഡെന്നീസിനെ പോലെ ‘ബത്‌ലഹേം’ സ്വന്തമാക്കി ജയറാം

മേളങ്ങളോടും ആനകളോടും പ്രത്യേക പ്രണയമുള്ള ആളാണ് ജയറാം. ക്ഷേത്രങ്ങളിലും മറ്റും ജയറാം മേളത്തിന് പോകാറുമുണ്ട്. ഈ ഇഷ്ടങ്ങൾക്ക് പുറമെ ജയറാമിന് ഒരു പ്രിയപ്പെട്ട ഇടം കൂടിയുണ്ട്. 'സമ്മർ ഇൻ ബത്‌ലഹേം' എന്ന ചിത്രം മനസിലുള്ളവർക്ക് ആ ഇഷ്ടം വളരെ പെട്ടെന്ന് മനസിലാകും. ചിത്രത്തിൽ സുരേഷ് ഗോപി അവതരിപ്പിക്കുന്ന ഡെന്നീസിന്റേത് പോലെ ഒരു പശു ഫാം...

‘അശ്വതിയും ‘അപരനും’ ജീവിതത്തിലേക്ക് കടന്നുവന്നിട്ട് 32 വർഷം’- ജയറാം

മലയാളികളുടെ പ്രിയ താര ജോഡിയാണ് ജയറാമും പാർവതിയും. പ്രണയിച്ച് വിവാഹിതരായതാണ് പാർവതിയും ജയറാമും. അപരൻ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ ഒപ്പം തന്നെ പാർവതിയും ജയറാമിന്റെ ജീവിതത്തിലേക്ക് വരികയായിരുന്നു. ഇപ്പോൾ ആ രണ്ടു സന്തോഷങ്ങളും കടന്നു വന്നതിന്റെ മുപ്പത്തിരണ്ടാം വാർഷികം ആഘോഷിക്കുകയാണ് ജയറാം. ഇൻസ്റ്റാഗ്രാമിൽ പാർവതിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഇങ്ങനെ കുറിച്ചിരിക്കുന്നു. 'മുപ്പത്തിരണ്ട്...

രണ്ടു തലമുറയുടെ താരങ്ങൾ ഒറ്റ ഫ്രെയിമിൽ..മമ്മൂട്ടിയുടെ സൂപ്പർ സെൽഫി

താരങ്ങളുടെ പേരിൽ ആരാധകർ തമ്മിൽ തല്ലുമെങ്കിലും വെള്ളിത്തിരയ്ക്കപ്പുറം വ്യക്തിപരമായി സൗഹൃദങ്ങൾ കാത്തുസൂക്ഷിക്കുന്നവരാണ് മലയാള സിനിമ നടന്മാർ. ഒത്തുചേരാനുള്ള ഒരവസരങ്ങളും ഇവർ പാഴാക്കാറില്ല. മുൻനിര താരങ്ങളെ പോലെ തന്നെ യുവതലമുറയിലെ നടന്മാരും സൗഹൃദങ്ങളിൽ ജീവിക്കുന്നവരാണ്. ഇപ്പോൾ മലയാള സിനിമയിലെ മിന്നും താരങ്ങളെല്ലാം ഒത്തു കൂടിയ ചിത്രം പങ്കുവെച്ചിരിക്കുകയാണ് ഉണ്ണി മുകുന്ദൻ. നടൻ സിദ്ദിഖിന്റെ വീട്ടിലാണ്...

എട്ടു വർഷം കാവലായ ബെൻ ഇനി ഇല്ല; പ്രിയ നായയുടെ വിയോഗം പങ്കുവെച്ച് ജയറാം

മൃഗങ്ങളോട് അടുത്ത് കഴിഞ്ഞാൽ അവർ നമുക്ക് എപ്പോഴും മറക്കാനാകാത്ത ഒരു സൗഹൃദമാണ് നൽകുന്നത്, പ്രത്യേകിച്ച് നായകൾ. ഉടമയോട് ഏറ്റവും ആത്മാർത്ഥതയും സ്നേഹവും കാണിക്കുന്ന ഇവ, അങ്ങേയറ്റം സുരക്ഷിതത്വവും ഉറപ്പ് നൽകുന്നു. അങ്ങനെ കൂട്ടുകാരനായി, കാവലാളായി ഒപ്പം നിന്നിട്ട് പെട്ടെന്നൊരു നാൾ വിട്ടുപോകുമ്പോൾ അത് അങ്ങേയറ്റം വിങ്ങലാണ് സമ്മാനിക്കുക. ഇപ്പോൾ നടൻ ജയറാമും ആ അവസ്ഥയിലാണ്....

Latest News

14 വർഷങ്ങൾക്ക് ശേഷവും മാറ്റമില്ലാതെ റസിയ- ‘ക്ലാസ്മേറ്റ്സി’ലെ ലുക്കിൽ രാധിക

കലാലയ ജീവിതവും നഷ്ട പ്രണയങ്ങളുടെ നൊമ്പരവുമൊക്കെ സമ്മാനിച്ച് മലയാളത്തിലെ എക്കാലത്തെയും മികച്ച ക്യാമ്പസ് ചിത്രമായ ക്ലാസ്‌മേറ്റ്സ് പിറന്നിട്ട് 14 വർഷങ്ങൾ പിന്നിട്ടു. 2006 ആഗസ്റ്റ് 25...