‘പ്രായപൂര്‍ത്തിയായ ആണ്‍മക്കളുടെ മനസ്സ് മനസ്സിലാക്കാന്‍ സ്‌നേഹസമ്പന്നനായ ഒരച്ഛന് മാത്രേ സാധിക്കൂ…’; മണിയറയിലെ അശോകന്‍ ട്രെയ്‌ലറെത്തി

August 28, 2020
Maniyarayile Ashokan Trailer

പാട്ടുകള്‍ പുറത്തിറങ്ങിയപ്പോള്‍ മുതല്‍ പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മണിയറയിലെ അശോകന്‍. തിരുവോണ ദിനത്തില്‍ ചിത്രം പ്രേക്ഷകരിലേക്ക് എത്തമെന്ന് പ്രഖ്യാപിക്കപ്പെട്ടതു മുതല്‍ ആവേശത്തിലാണ് സിനിമാലോകവും. പ്രേക്ഷക പ്രതീക്ഷ വര്‍ധിപ്പിച്ചുകൊണ്ട് മണിയറയിലെ അശോകന്റെ ട്രെയ്‌ലര്‍ പുറത്തെത്തി. മലയാളികളുടെ പ്രിയതാരം ദുല്‍ഖര്‍ സല്‍മാന്‍ അതിഥി വേഷത്തിലെത്തുന്നുണ്ട് ചിത്രത്തില്‍.

ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെയറര്‍ ഫിലിംസ് നിര്‍മിക്കുന്ന ചിത്രം കൂടിയാണ് മണിയറയിലെ അശോകന്‍. ചിത്രത്തിന്റെ അണിയറയില്‍ അധികവും പുതുമുഖങ്ങളാണ്. നവാഗതനായ ഷംസു സെയ്ബയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. മഹേഷ് ബോജിയുടേതാണ് ചിത്രത്തിന്റെ കഥ. വിനീത് കൃഷ്ണന്‍ തിരക്കഥ ഒരുക്കിയിരിക്കുന്നു. ജേക്കബ് ഗ്രിഗറിയാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നത്. ഷൈന്‍ ടോം ചാക്കോ അനുപമ പരമേശ്വരന്‍, കൃഷ്ണ ശങ്കര്‍, ഇന്ദ്രന്‍സ്, സണ്ണി വെയ്ന്‍, സുധീഷ്, നയന, ശ്രീദ ശിവദാസ്, വിജയരാഘവന്‍ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ദുല്‍ഖര്‍ സല്‍മാനോടൊപ്പം അനു സിതാരയും അതിഥി വേഷത്തിലെത്തുന്നു.

Read more: സസ്‌പെന്‍സ് നിറച്ച് ഷൈന്‍ ടോം ചാക്കേ നായകനായെത്തുന്ന ‘തമി’; ട്രെയ്‌ലര്‍

അതസമയം നെറ്റ്ഫ്‌ളിക്‌സില്‍ നേരിട്ട് റിലീസ് ചെയ്യുന്ന ആദ്യ മലയാള ചിത്രം കൂടിയാണ് മണിയറയിലെ അശോകന്‍. തിരുവോണ ദിനമായ ആഗസ്റ്റ് 31 നാണ് ചിത്രം നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്യുക. ചിത്രത്തിന്റേതായി നേരത്തെ പുറത്തിറങ്ങിയ ഗാനങ്ങള്‍ക്ക് മികച്ച വരവേല്‍പ്പാണ് ലഭിച്ചത്. ചിത്രത്തിലെ മൊഞ്ചത്തിപ്പെണ്ണേ ഉണ്ണിമായേ എന്ന ഗാനം ആലപിച്ചിരിക്കുന്നതും ദുല്‍ഖര്‍ സല്‍മാനാണ്.

Story highlights: Maniyarayile Ashokan Trailer