അപ്പ ഞെട്ടിച്ചല്ലോ; ജയറാമിന്റെ വർക്ക് ഔട്ട് ചിത്രങ്ങളുമായി കാളിദാസ്

September 3, 2020

ചലച്ചിത്രതാരങ്ങളുടെ വർക്ക് ഔട്ട് ചിത്രങ്ങളും വീഡിയോകളുമൊക്കെ സോഷ്യൽ മീഡിയയിൽ ഇടം നേടാറുണ്ട്. ഇപ്പോഴിതാ യുവതാരങ്ങൾക്കൊപ്പം ഏറെ ശ്രദ്ധനേടുകയാണ് ചലച്ചിത്രതാരം ജയറാമിന്റെ വർക്ക് ഔട്ട് ചിത്രങ്ങൾ. ജയറാമിന്റെ വർക്ക് ഔട്ട് ചിത്രങ്ങൾ മകൻ കാളിദാസ് ജയറാമാണ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. ‘ഒഴിവു കഴിവുകളേക്കാൾ എപ്പോഴും നിങ്ങൾ ശക്തനായിരിക്കുക. എല്ലാ ദിവസവും രാവിലെ അഞ്ച് മണി മുതൽ ഇദ്ദേഹം വർക്ക് ഔട്ട് ആരംഭിക്കുന്നു. ഈ പ്രായത്തിൽ അദ്ദേഹം നിൽക്കുന്നതിന്റെ പകുതി എങ്കിലും എനിക്ക് കഴിഞ്ഞിരുന്നെങ്കിൽ ഞാൻ ഭാഗ്യവാൻ ആയേനെ’ കാളിദാസ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

മികച്ച പ്രതികരണങ്ങളാണ് താരത്തിന്റെ പുതിയ ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. വിജയ് യേശുദാസ്, പിഷാരടി തുടങ്ങിയ താരങ്ങളും അദ്ദേഹത്തിന് പിന്തുണയുമായി രംഗത്തെത്തി. അതേസമയം നമോ എന്ന ചിത്രത്തിന് വേണ്ടി ജയറാം നടത്തിയ മേക്ക് ഓവറും ചലച്ചിത്ര ലോകത്ത് ശ്രദ്ധിക്കപ്പെട്ടിരുന്നു. വിജീഷ് മണിയാണ് നമോഃയുടെ സംവിധായകന്‍. വിജീഷ് മണി ആദ്യമായി സംസ്‌കൃതത്തില്‍ സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്.

Read also:പുരുഷ- വനിതാ ഫുട്‌ബോൾ താരങ്ങൾക്കിടയിൽ നിലനിൽക്കുന്ന വേതനത്തിലെ വേർതിരിവ് നീക്കി ബ്രസീൽ

ഒരു വര്‍ഷത്തോളമെടുത്തു താരം സിനിമയ്ക്കായി തയാറാവാന്‍. പുരാണ പ്രസിദ്ധമായ സുധാമാ എന്ന കഥാപാത്രമായി മാറാന്‍ ശരീരഭാരം കുറയ്ക്കുകയും തല മുണ്ഠനം ചെയ്യുകയും ചെയ്ത ജയറാമിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിലും ശ്രദ്ധിക്കപ്പെട്ടിരുന്നു.

https://www.instagram.com/p/CEqoQiDHvCb/?utm_source=ig_embed

Story Highlights:kalidas shares jayaram workout photo