ശ്രദ്ധേയമായി ‘അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കാവി’ന്റെ പുതിയ പോസ്റ്റര്‍

February 22, 2019

അര്‍ജന്റീന ഫാന്‍സിന്റെ കഥയുമായി മിഥുന്‍ മാനുവല്‍ ഒരുക്കുന്ന പുതിയ ചിത്രമാണ് അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കാവ്’. കാളിദാസ് ജയറാമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നുത്. അര്‍ജന്റീന ആരാധകരുടെ കഥയാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയം. ഐശ്വര്യ ലക്ഷ്മിയാണ് നായിക. അശോകന്‍ ചെരുവിലിന്റെ ‘അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കാവ് എന്ന കഥയെ ആധാരമാക്കിയാണ് മിഥുന്‍ മാനുവല്‍ സിനിമ ഒരുക്കുന്നത്.

സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധേയമാവുകയാണ് ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍. കാളിദാസും ഐശ്വര്യലക്ഷ്മിയുമാണ് പോസ്റ്ററില്‍ നിറഞ്ഞു നില്‍ക്കുന്നത്. അടുത്തിടെ ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങിയിരുന്നു. മികച്ച സ്വീകാര്യതയാണ് ട്രെയ്‌ലറിന് ലഭിക്കുന്നതും. ആക്ഷനും പ്രണയത്തിനുമൊപ്പം രസകരമായ ഡയലോഗുകളും ട്രെയ്‌ലറില്‍ ഇടം നേടിയിട്ടുണ്ട്.

ആഷിഖ് ഉസ്മാനാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഗോപി സുന്ദറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. ജോണ്‍ മന്ത്രിക്കലും മിഥുന്‍ മാനുവലും ചേര്‍ന്നാണ് തിരക്കഥ.