കൊച്ചി മെട്രോ സെപ്റ്റംബര്‍ 7 മുതല്‍ പുനഃരാരംഭിക്കും; അറിയാം സമയക്രമം

September 4, 2020
Kochi Metro offers in fares

കൊവിഡ് പ്രതിസന്ധിമൂലം നിര്‍ത്തിവെച്ച കൊച്ചി മെട്രോ ട്രെയിന്‍ സര്‍വിസ് സെപ്റ്റംബര്‍ 7 തിങ്കളാഴ്ച മുതല്‍ പുനഃരാരംഭിക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ മെട്രോ സര്‍വീസിന് പ്രത്യേക സമയക്രമവും കെഎംആര്‍എല്‍ നിശ്ചയിച്ചിട്ടുണ്ട്.

സര്‍വീസ് പുനഃരാരംഭിക്കുന്ന തിങ്കളാഴ്ചയും ചൊവ്വാഴ്ചയും രാവിലെ ഏഴ് മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരേയും ഉച്ചതിരിഞ്ഞ് രണ്ട് മണി മുതല്‍ രാത്രി എട്ട് മണി വരേയുമായിരിക്കും സര്‍വീസ്.

Read more: ‘ദ് അക്വാ ബോയ്‌സ്’; ഇസക്കൊപ്പമുള്ള മനോഹരനിമിഷം പങ്കുവെച്ച് കുഞ്ചാക്കോബോബന്‍

അതേസമയം ബുധനാഴ്ച മുതല്‍ എല്ലാ ദിവസവും രാവിലെ ഏഴ് മണി മുതല്‍ ഉച്ചയ്ക്ക് പന്ത്രണ്ട് മണി വരേയും ഉച്ചതിരിഞ്ഞ് രണ്ട് മണി മുതല്‍ രാത്രി ഒമ്പത് മണി വരേയുമായിരിക്കും മെട്രോ സര്‍വീസ് നടത്തുക. കൊവിഡ് വ്യാപനം പൂര്‍ണ്ണമായും നിയന്ത്രണവിധേയമാകാത്ത സാഹചര്യമാണ് നിലവിലുള്ളത്. അതുകൊണ്ടുതന്നെ സര്‍ക്കാരും ആരോഗ്യവകുപ്പും നല്‍കിയിരിക്കുന്ന നിര്‍ദേശങ്ങളും കൊവിഡ് മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടായിരിക്കും സര്‍വീസ്.

Story highlights: Kochi Metro to restart from September 7