മലയാളത്തില്‍ ഓണാംശസകള്‍ നേര്‍ന്ന് സച്ചിന്‍ തെന്‍ഡുല്‍ക്കര്‍

September 1, 2020
Sachin Tendulkar lends support to 560 underprivileged children

കൊവിഡ് 19 എന്ന മഹാമാരിയുടെ ഭീതി വിട്ടൊഴിഞ്ഞിട്ടില്ലെങ്കിലും ഓണത്തെ വരവേറ്റു മലയാളികള്‍. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറും മനോഹരമായ ഓണാശംസ മലയാളികള്‍ക്കായി നേര്‍ന്നു. അതും മലയാളത്തില്‍. ‘ഐശ്വര്യത്തിന്റേയും സമ്പല്‍ സമൃദ്ധിയുടേയും ഈ ചിങ്ങപ്പുലരിയില്‍ ഏവര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍’. എന്നാണ് സച്ചിന്‍ ട്വീറ്റ് ചെയ്തത്.

ക്രിക്കറ്റ് ലോകത്ത് പകരക്കാരനില്ലാത്ത ഇതിഹാസ താരമാണ് സച്ചിന്‍ തെന്‍ഡുല്‍ക്കര്‍. ബാറ്റിങില്‍ താരം വിസ്മയം തീര്‍ക്കുമ്പോള്‍ ഗാലറികള്‍ എക്കാലത്തും ആര്‍പ്പുവിളികള്‍ക്കൊണ്ട് നിറഞ്ഞിരുന്നു. ലോകംകണ്ട മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളാണ് സച്ചിന്‍. മലയാളികള്‍ക്കിടയിലും നിരവധി ആരാധകരുണ്ട് സച്ചിന്. അതുകൊണ്ടുതന്നെ സമൂഹമാധ്യമങ്ങളില്‍ അദ്ദേഹം പങ്കുവയ്ക്കുന്ന പല വിശേഷങ്ങളും ആരാധകര്‍ ഏറ്റെടുക്കാറാണ് പതിവ്.

Read more: സിനിമയിലല്ല, ജീവിതത്തില്‍ പ്രണയത്തെ ചേര്‍ത്തുപിടിച്ച് ദേവ് മോഹന്‍

അതേസമയം മലയാളികള്‍ സച്ചിന്റെ ഓണാശംസ ഹൃദയംകൊണ്ട് ഏറ്റെടുത്തെങ്കിലും മലയാളം അറിയാത്തവരെ അല്‍പം കഷ്ടത്തിലാക്കി ഈ ആശംസയുട ട്രാന്‍സ്ലേഷന്‍. ഇതിഹാസക്രിക്കറ്റ് താരത്തിന്റെ അന്യഭാഷ്യാ ട്വീറ്റിന്റെ അര്‍ത്ഥം തേടിയവപ്പോള്‍ ‘Who Cares Happy Onam To All എന്നായിരുന്നു കിട്ടയിത്. ട്വിറ്ററിലെ Translate Tweet എന്ന ഓപ്ഷന്‍ ഉപയോഗിച്ചപ്പോള്‍ കിട്ടിയതാണ് ഇങ്ങനെ. ഇതിനെതിരെ നിരവധിപ്പേര്‍ പ്രതിഷേധമറിയിച്ചവരും നിരവധിയാണ്.

Story highlights: Sachin Tendulkar onam tweet