മൂത്തോനും മരക്കാറും മാമാങ്കവും നേർക്കുനേർ- സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിർണയം അവസാനഘട്ടത്തിൽ

October 11, 2020

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിർണയം അവസാനഘട്ടത്തിലാണ്. തിരുവനന്തപുരം കിൻഫ്ര പാർക്കിൽ സിനിമകൾ കാണുന്ന തിരക്കിലാണ് ജൂറി അംഗങ്ങൾ. ഒക്ടോബർ 14നാണ് പുരസ്‌കാര പ്രഖ്യാപനം നടക്കുന്നത്. 119 ചിത്രങ്ങളാണ് മത്സര രംഗത്തുള്ളത്. കൊവിഡ് പ്രതിസന്ധി കാരണം സ്ക്രീനിംഗ് വൈകിയാണ് തുടങ്ങിയതെങ്കിലും മത്സര ചൂടിന് കുറവില്ല.

ജൂറി അംഗങ്ങളെ മാർച്ച് 18ന് തന്നെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, സ്ക്രീനിംഗ് ആരംഭിക്കാൻ താമസമുണ്ടായി. ഈ സമയം, മൂന്നു ജൂറി അംഗങ്ങൾ വ്യക്തിപരവും ആരോഗ്യപരവുമായ കാരണങ്ങൾ ചൂണ്ടിക്കാണിച്ച് പിന്മാറി. സംവിധായകൻ പി ജെ ബെർണി, നടി അർച്ചന, എഴുത്തുകാരൻ ടി ഡി രാമകൃഷ്ണൻ എന്നിവരാണ് പിന്മാറിയത്. പകരം നടി ജോമോൾ, പിന്നണി ഗായിക ലതിക, എഴുത്തുകാരൻ ബെന്യാമിൻ എന്നിവരെ ഉൾപ്പെടുത്തി.

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് സ്‌ക്രീനിംഗ് നടക്കുന്നത്. 119 ചിത്രങ്ങൾ മത്സരത്തിന് ഉള്ളതുകൊണ്ട് ജൂറി അംഗങ്ങൾ ഗ്രൂപ്പുകളായി തിരിഞ്ഞാണ് സിനിമകൾ കണ്ടത്. മോഹൻലാലിൻറെ മൂന്നു ചിത്രങ്ങളാണ് മത്സരത്തിലുള്ളത്. ലൂസിഫർ, മരയ്ക്കാർ അറബിക്കടലിന്റെ സിംഹം, ഇട്ടിമാണി മെയ്ഡ് ഇൻ ചൈന എന്നിവയാണ് മത്സരിക്കുന്നത്.

മാമാങ്കം, പതിനെട്ടാംപടി, ഉണ്ട എന്നീ ചിത്രങ്ങളാണ് പുരസ്‌കാരത്തിനായി മത്സരിക്കുന്നത്.തണ്ണീർമത്തൻ ദിനങ്ങൾ, കുമ്പളങ്ങി നൈറ്റ്സ്, ജല്ലിക്കട്ട്,വൈറസ് ,വെയിൽമരങ്ങൾ,കോളാമ്പി , പ്രതി പൂവൻകോഴി, ഉയരെ, ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, അമ്പിളി, ഡ്രൈവിങ് ലൈസൻസ്, തെളിവ്, ജലസമാധി, ഗ്രാമവൃക്ഷത്തിലെ കുയിൽ, ഫൈനൽസ്, അതിരൻ, പൊറിഞ്ചു മറിയം ജോസ് , വികൃതി, ഹാസ്യം, മൂത്തോൻ, സ്റ്റാൻഡ് അപ്പ്, താക്കോൽ, സത്യം പറഞ്ഞാൽ വിശ്വസിക്കുമോ, കെഞ്ചീര , അഭിമാനിനി, കള്ളനോട്ടം, ബിരിയാണി, തുടങ്ങിയവയാണ് മത്സര രംഗത്തുള്ള ശ്രദ്ധേയ ചിത്രങ്ങൾ.

Story highlights- state award 2019 screening