മധുബാല മലയാളത്തിലേക്ക് തിരിച്ചെത്തുന്നു; അന്ന ബെന്നും അർജുൻ അശോകനും ഒന്നിക്കുന്ന ‘എന്നിട്ട് അവസാനം’ ഉടൻ

November 2, 2020
ennitt-avasanam

അർജുൻ അശോകൻ, അന്ന ബെൻ, മധുബാല തുടങ്ങിയ താരങ്ങൾ ഒന്നിക്കുന്ന പുതിയ ചിത്രം ഒരുങ്ങുന്നു. വികൃതിയ്ക്ക് ശേഷം എംസി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് ‘എന്നിട്ട് അവസാനം’ എന്നാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഒരിടവേളയ്ക്ക് ശേഷം മധുബാല മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം എന്ന പ്രത്യേകതയും എന്നിട്ട് അവസാനത്തിനുണ്ട്.

എ ജെ ജെ സിനിമാസിന്റെ ബാനറിൽ ആനന്ദ് ജയരാജ് ജൂനിയറും ജോബിൻ ജോയിയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സുഷിൻ ശ്യാം സംഗീതം, ഛായാഗ്രഹണം അപ്പു പ്രഭാകരുമാണ് നിർവഹിക്കുന്നത്.

Read also: ന്യൂസിലന്‍ഡിലെ മന്ത്രിസഭയില്‍ ആദ്യമായി ഇന്ത്യന്‍ സാന്നിധ്യം; മലയാളിയായ പ്രിയങ്ക രാധാകൃഷ്ണന്‍

അതേസമയം വെള്ളിത്തിരയിൽ തിരക്കുള്ള താരമായി മാറിയിരിക്കുകയാണ് അർജുൻ അശോകൻ. താരത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രമാണ് ‘മെമ്പർ രമേശൻ 9-ാം വാർഡ്’. ആൻറോ ജോസ് പെരിയ, എബി ട്രീസ പോൾ എന്നിവർ ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ടിനു പാപ്പച്ചൻ ഒരുക്കുന്ന ‘അജഗജാന്തരം’ എന്ന ചിത്രത്തിലും അർജുൻ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കൊവിഡ് കാലത്ത് നടക്കുന്ന ഒരു സംഭവത്തെ ആസ്പദമാക്കി ഒരുക്കുന്ന പുതിയ ചിത്രമാണ് ‘വോൾഫ്’. ചിത്രത്തിൽ അർജുൻ അശോകൻ, ഷൈൻ ടോം ചാക്കോ, സംയുക്ത മേനോൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ആഷിഖ് അബു സംവിധനം ചെയ്യുന്ന ‘നാരദൻ’ എന്ന ചിത്രമാണ് ഒരുങ്ങുന്നത്. ടൊവിനോ തോമസാണ് ചിത്രത്തിലെ നായകൻ. ജൂഡ് ആന്റണി ജോസഫ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അച്ഛൻ ബെന്നി പി നായരമ്പലത്തിനൊപ്പം അഭിനയിക്കുന്ന മറ്റൊരു ചിത്രവും അന്നയുടേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.

Story Highlights:anna ben madubala arjun ashokan ennitt avasanam first look poster