ഓടിക്കൊണ്ടിരിക്കുന്ന വാഹനം തടഞ്ഞുനിർത്തി ഭക്ഷണം മോഷ്ടിക്കുന്ന ആനക്കള്ളൻ; വൈറൽ വീഡിയോ

November 12, 2020

പ്രായോഗിക ബുദ്ധിയുടെ കാര്യത്തില്‍ ആനകള്‍ പലപ്പോഴും മനുഷ്യരെ വെല്ലാറുണ്ട്. സമൂഹമാധ്യമങ്ങളില്‍ പലപ്പോഴും രസകരമായ ആനക്കഥകള്‍ ഇടം നേടാറുണ്ട്. ഇപ്പോഴിതാ ഏറെ ശ്രദ്ധ ആകര്‍ഷിക്കുകയാണ് ചില ആനക്കള്ളന്മാരുടെ ദൃശ്യങ്ങൾ.

റോഡിലൂടെ കടന്നുപോകുന്ന വാഹനങ്ങളെ തടഞ്ഞുനിര്‍ത്തി വാഹനത്തിലുള്ള ഭക്ഷണസാധനങ്ങൾ മോഷിടിക്കുന്ന ആനയുടെ ദൃശ്യങ്ങളാണ് ഏറെ കൗതുകമുണർത്തുന്നത്. പാതയിലൂടെ പോകുന്ന ഒട്ടുമിക്ക വാഹനങ്ങളില്‍ നിന്നും ഈ ആനക്കള്ളന്മാര്‍ ഭക്ഷണസാധനങ്ങള്‍ കവരാറുണ്ട്. ഭക്ഷണസാധനങ്ങള്‍ എടുക്കുന്ന ആനകളുടെ വീഡിയോയും സമൂഹമാധ്യമങ്ങളില്‍ ഇതിനോടകം നിരവധിപ്പേര്‍ പങ്കുവയ്ക്കുന്നുണ്ട്.

Read also: ഗ്ലാസ്സ് കഷ്ണങ്ങൾ കൊണ്ടൊരുക്കിയ കെട്ടിടം; ഈ നിർമിതിക്ക് പിന്നിലുമുണ്ട് ഹൃദയംതൊടുന്നൊരു കഥ

ഇപ്പോഴിതാ ബസ് തടഞ്ഞുനിർത്തി ഭക്ഷണം മോഷ്ടിക്കുന്ന ആനയുടെ ദൃശ്യങ്ങളാണ് ഏറെ കൗതുകമുണർത്തുന്നത്. റോഡിലൂടെ പോകുകയായിരുന്ന ബസ് തടഞ്ഞുനിര്‍ത്തിയ ശേഷം വാഹനത്തിനകത്തേക്ക് തുമ്പിക്കൈ കൊണ്ട് ചെറിയൊരു പരിശോധന. വാഹനത്തിലുണ്ടായിരുന്ന സാധനങ്ങളിൽ നിന്നും ചിലതെടുത്ത് അകത്താക്കുകയാണ് ലക്ഷ്യം. ഇതറിഞ്ഞ യാത്രക്കാരിൽ ഒരാൾ തുമ്പികൈയിലേക്ക് പഴം വെച്ച് കൊടുക്കുന്നതും ഇത് കഴിക്കനായി തുമ്പികൈ പുറത്തേക്കിടുമ്പോൾ വാഹനം വേഗത്തിൽ ഓടിച്ചുപോകുന്നതുമാണ് ദൃശ്യങ്ങളിൽ കാണുന്നത്. സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ട ഈ വീഡിയോ അല്പം പഴയതാണെകിലും രസകരമായ ആനക്കള്ളന്റെ ഈ ദൃശ്യങ്ങള്‍ ഐഎഫ്എസ് ഉദ്യോഗസ്ഥനായ പർവീൺ കസ്വാൻ ട്വിറ്ററിൽ കഴിഞ്ഞ ദിവസം വീണ്ടും പങ്കുവച്ചതോടെയാണ് സംഭവം ജനശ്രദ്ധ നേടിയത്.

Story Highlights:Elephant robbery funny video