ഗുരുവിന് മുന്നിൽ മനോഹര നൃത്തച്ചുവടുകളുമായി നവ്യ നായർ; ശ്രദ്ധനേടി വീഡിയോ

December 1, 2020

നടിയും നർത്തകിയുമായ നവ്യ നായർ സമൂഹമാധ്യമങ്ങളിൽ സജീവ സാന്നിധ്യമാണ്. ‘ഇഷ്ടം’ എന്ന ചിത്രത്തിലൂടെ നായികയായി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച താരം ‘നന്ദനം’ എന്ന മൂന്നാമത്തെ ചിത്രത്തിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കി. പിന്നീട് നിരവധി ചിത്രങ്ങളിലൂടെ മലയാള സിനിമാ ലോകത്ത് തന്റേതായ ഇടം നേടി. അൻപതിലധികം മലയാള ചിത്രങ്ങളിൽ നവ്യ അഭിനയിച്ചിട്ടുണ്ട്.

മലയാളത്തിന് പുറമെ തമിഴിലും കന്നഡയിലും അഭിനയിച്ചിട്ടുണ്ട് നവ്യ. പിന്നീട് വിവാഹത്തോടെ സിനിമയിൽ നിന്ന് വിട്ടു നിന്ന താരം അവതാരകയായും ഡാൻസറായും സിനിമയോട്തന്നെ ചേർന്ന് നിന്നു. ഇപ്പോഴിതാ ഒരുത്തി എന്ന ചിത്രത്തിലൂടെ വീണ്ടും അഭിനയ രംഗത്തേക്ക് തിരിച്ചുവരാൻ ഒരുങ്ങുകയാണ് നവ്യ. വി കെ പ്രകാശ് ഒരുക്കുന്ന ചിത്രമാണ് ഒരുത്തി. എസ് സുരേഷ് ബാബുവാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.

Read also:‘മാലിക്കി’ന് ശേഷം ‘ജോജി’യ്ക്കായി വീണ്ടും ശരീരഭാരം കുറച്ച് ഫഹദ്; ലൊക്കേഷൻ ചിത്രങ്ങൾ

നവ്യയുടെ ഓരോ വിശേഷങ്ങൾക്കും ആരാധകർ ഏറെയാണ്. സമൂഹമാധ്യമങ്ങളിൽ സജീവ സാന്നിധ്യമായ താരത്തിന്റെ ചിത്രങ്ങൾക്കും വീഡിയോകളും ഏറെ ആവേശത്തോടെയാണ് ആരാധകർ സ്വീകരിക്കുന്നത്. ഇപ്പോഴിതാ നർത്തകി കൂടിയായ താരത്തിന്റെ പുതിയ വീഡിയോയാണ് സോഷ്യൽ ലോകത്ത് ശ്രദ്ധ നേടുന്നത്. ഗുരുവിന് മുൻപിൽ നൃത്തം അഭ്യസിക്കുന്ന താരത്തിന്റെ പുതിയ വീഡിയോയാണ് നവ്യ പങ്കുവെച്ചിരിക്കുന്നത്. മനു മാഷിന് മുൻപിൽ നൃത്ത പരിശീലനം എന്ന ക്യാപ്‌ഷനോടെയാണ് നവ്യ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

Story Highlights:navya nair share dance practice video