മഞ്ഞകുഞ്ഞിക്കാതുള്ള ചക്കരപൂച്ചയായി ദിയക്കുട്ടി, കൂടെപ്പാടി എം ജി ശ്രീകുമാറും; ക്യൂട്ട്നെസ് നിറച്ചൊരു പെർഫോമൻസ്

January 23, 2021
top singer diya perfomance

ഫ്ളവേഴ്സ് ടോപ് സിംഗറിലെ കൊച്ചുപാട്ടുകാരിയാണ് ദിയ. മനോഹരമായ പാട്ടുകളും കുട്ടിവർത്തമാനങ്ങളുമായി  ടോപ് സിംഗർ വേദിയിൽ എത്തുന്ന ദിയക്കുട്ടി ഇതിനോടകം തന്നെ ലോകമലയാളികുടെ ഹൃദയത്തിൽ ഇടംനേടിയിട്ടുണ്ട്. ദിയക്കുട്ടിയുടെ പാട്ടുകൾക്കും രസകരമായ വർത്തമാനങ്ങൾക്കും ആരാധകരും ഏറെയാണ്. ഓരോ തവണ പാട്ടുപാടാനായി എത്തുമ്പോഴും വിധികർത്താക്കളെയും കാണികളെയും ഒരുപോലെ പൊട്ടിചിരിപ്പിക്കാറുണ്ട് ഈ കൊച്ചുമിടുക്കി.

മനോഹരമായ പാട്ടിനൊപ്പം കുട്ടികുറുമ്പുകളും കൊച്ചുവാർത്തമാനങ്ങളുമായെത്തി പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ കൊച്ചുഗായികയുടെ മനോഹരമായൊരു പെർഫോമൻസാണ് ഇപ്പോൾ ഏറെ ശ്രദ്ധനേടുന്നത്.’ മഞ്ഞകുഞ്ഞിക്കാതുള്ള ചക്കി പൂച്ചക്ക് ചക്കര തിന്നാനുള്ളില്‍ മോഹമുദിച്ചല്ലോ’ എന്ന ഗാനവുമായാണ് ഇത്തവണ ദിയക്കുട്ടി പാട്ടുവേദിയിൽ എത്തിയത്. മലയാളത്തിന്റെ എക്കാലത്തേയും മികച്ച സിനിമ ‘മിന്നാരം എന്ന ചിത്രത്തിലേതാണ് ഈ ഗാനം. മോഹൻലാലും ശോഭനയും പ്രധാന കഥാപാത്രങ്ങളായ ചിത്രത്തിലെ ഈ ഗാനം ആലപിച്ചിരിക്കുന്നത് എം ജി ശ്രീകുമാറാണ്. ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് സംഗീതം പകർന്നിരിക്കുന്നത് എസ് പി വെങ്കടേഷാണ്.

Read also:ഹൃദയതാളങ്ങൾ കീഴടക്കി രാജേഷ് ചേർത്തലയുടെ ശ്രീരാഗമോ..; ആരും മതിമറന്ന് ഇരുന്നുപോകും ഈ വേണുനാദത്തിന് മുന്നിൽ

സംഗീത ലോകത്ത് പാട്ടിന്റെ പാലാഴി കടഞ്ഞെടുക്കുന്ന കുരുന്നു ഗായകരെ കണ്ടെത്തുന്നതിനുള്ള പരിപാടിയാണ് ഫ്ളവേഴ്‌സ് ടോപ് സിംഗര്‍. കുരുന്നു പാട്ടുകാരുടെ ഗാന വൈഭവവും രസകരമായ നിമിഷവുമൊക്കെ ടോപ് സിംഗറിനെ മറ്റ് പരിപാടികളിൽ നിന്നും വേറിട്ട് നിർത്തുന്നു. പാട്ടിനൊപ്പം കുറുമ്പും കുസൃതിയും നിറഞ്ഞ നിമിഷങ്ങളുമായി നിരവധി കുട്ടി ഗായകരാണ് ടോപ് സിംഗർ സീസൺ- 2 വേദിയിൽ മാറ്റുരയ്ക്കാൻ എത്തുന്നത്.

Story Highlights:Diya sings with MG Sreekumar video