പ്രായമൊക്കെ വെറും നമ്പറല്ലേ; തൊണ്ണൂറുകളിലെ ഹിറ്റ് ഗാനത്തിന് ചുവടുവെച്ച് വൃദ്ധദമ്പതികള്‍: വൈറല്‍ വീഡിയോ

February 1, 2021
Elderly couple dances to ‘Woh chali woh chali’

ചിലരെ കണ്ടാല്‍ അറിയാതെ പറഞ്ഞു പോകും ‘ പ്രായമൊക്കെ വെറുമൊരു നമ്പറല്ലേ എന്ന്. പ്രായത്തെ വെല്ലാറുണ്ട് പലരും തങ്ങളുടെ കലാ മികവുകള്‍ക്കൊണ്ട്. ഇത്തരത്തിലുള്ള ഒരു വീഡിയോയാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നതും.

പ്രായത്തെ മറന്നുകൊണ്ട് മനോഹരമായി നൃത്തം ചെയ്യുന്ന ദമ്പതികളാണ് വീഡിയോയിലെ താരങ്ങള്‍. തൊണ്ണൂറുകളിലെ ഹിറ്റ് ഗാനങ്ങളിലൊന്നായ ബോംബെ വികിങ്‌സിന്റെ ഓ ചലി ഓ ചലി… എന്ന ഗാനത്തിനാണ് ദമ്പതികള്‍ ചേര്‍ന്ന് മനോഹരമായി നൃത്തം ചെയ്യുന്നത്.

Read more: അറിയാം ബഹിരാകാശ നിലയത്തില്‍ നിന്നും ദൃശ്യമായ മേഘപാളികള്‍ക്കിടയിലെ ആ ‘നീല മിന്നലിനെക്കുറിച്ച്’

സൈബര്‍ ഇടങ്ങളില്‍ ഇതിനോടകംതന്നെ ഈ നൃത്ത വീഡിയോ വൈറലായി. കൊല്‍ക്കത്തയിലെ ഹാര്‍ഡ് റോക്ക് കഫേയിലാണ് മനോഹരമായ ഈ നൃത്തം അരങ്ങേറിയത്. ഒരു മ്യൂസിക് ബാന്‍ഡ് കഫേയില്‍ ഈ ഗാനം ആലപിയ്ക്കുകയായിരുന്നു. പ്രധാന ഗായകനാകട്ടെ ഈ ദമ്പതികളുടെ മകനും. ഇതിനിടെയിലാണ് മനോഹര നൃത്തംകൊണ്ട് വൃദ്ധദമ്പതികള്‍ കാഴ്ചക്കാരെ അതിശയിപ്പിച്ചത്.

Story highlights: Elderly couple dances to ‘Woh chali woh chali’