പ്രണയദിനത്തില്‍ ചലച്ചിത്ര ആസ്വാദകര്‍ക്കായി പ്രഭാസിന്റെ രാധേശ്യാം ടീസര്‍

February 12, 2021
Radhe shyam teaser to be released on Valentines day

ചലച്ചിത്ര ആസ്വാദകര്‍ പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്ന ചിത്രമാണ് പ്രഭാസ് നായകനായെത്തുന്ന രാധേശ്യാം. ചിത്രത്തിന്റെ ടീസര്‍ പ്രണയദിനമായ ഫെബ്രുവരി 14 ന് പുറത്തിറങ്ങും. പ്രഭാസ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുമുണ്ട്. പ്രണയപശ്ചാത്തലത്തില്‍ ഒരുങ്ങുന്ന റൊമാന്റിക് എന്റര്‍ടെയ്‌നറാണ് രാധേശ്യാം.

പൂജ ഹെഗ്‌ഡെയാണ് ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നത്. ഇടവേളയ്ക്ക് ശേഷം പ്രഭാസ് റൊമാന്‌റിക് ഹീറോയായെത്തുന്നു എന്നതാണ് ചിത്രത്തിന്റെ മറ്റൊരു ആകര്‍ഷണം. രാധാ കൃഷ്ണയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിയ്ക്കുന്നത്. യുവി ക്രിയേഷന്‍സിന്റെ ബാനറില്‍ വംസിയും പ്രമോദും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.

Read more: പാട്ടുവേദിയിൽ ഒരു സുവർണ നിമിഷം- ചലച്ചിത്ര പിന്നണി ഗാന രംഗത്തേക്ക് ചുവടുവെച്ച് ശ്രീഹരി

അതേസമയം മനോഹരമായൊരു പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ടാണ് ചിത്രത്തിന്റെ ടീസര്‍ റിലീസ് പ്രഭാസ് പ്രഖ്യാപിച്ചത്. ‘ഈ വരുന്ന പ്രണയദിനത്തില്‍ രാധേശ്യാമിന്റെ കാഴ്ചകളിലേയ്ക്ക് നിങ്ങളെ കൊണ്ടുപോകും’ എന്നും പോസ്റ്ററിനൊപ്പം താരം കുറിച്ചിരിയ്ക്കുന്നു. റൊമാന്റിക് ഹീറോയായാണ് പ്രഭാസ് പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിരിയ്ക്കുന്നതും.

Story highlights: Radhe shyam teaser to be released on Valentines day