മമ്മൂട്ടിയുടെ ക്യാമറയില്‍ പതിഞ്ഞ മഞ്ജുഭാവങ്ങള്‍; ‘നിധിയാണ് ഈ ചിത്രങ്ങള്‍’

March 28, 2021
Mammootty turns photographer for Manju Warrier

സിനിമയില്‍ അഭിനയ വിസ്മയങ്ങളൊരുക്കുന്ന മമ്മൂട്ടിയുടെ ഫോട്ടോഗ്രഫിയും പലപ്പോഴും ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ ചലച്ചിത്ര താരം മഞ്ജു വാര്യര്‍ പങ്കുവെച്ച ചില ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ ആകര്‍ഷിക്കുന്നത്. മമ്മൂട്ടി പകര്‍ത്തിയതാണ് ഈ ചിത്രങ്ങള്‍. ‘ഒരു നിധിയാണ് ഈ ചിത്രങ്ങള്‍’ എന്നു കുറിച്ചുകൊണ്ടാണ് മഞ്ജു വാര്യര്‍ ഫോട്ടോകള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്.

അതേസമയം തിയേറ്ററുകളില്‍ മികച്ച പ്രേക്ഷക സ്വീകാര്യതയോടെ മുന്നേറുകയാണ് മമ്മൂട്ടിയും മഞ്ജു വാര്യരും ഒരുമിച്ചെത്തുന്ന ദ് പ്രീസ്റ്റ് എന്ന ചിത്രം. അഭിനയമികവുകൊണ്ട് അതിശയിപ്പിക്കുന്ന മഞ്ജു വാര്യരും മമ്മൂട്ടിയും ആദ്യമായി വെള്ളിത്തിരയില്‍ ഒരുമിച്ചെത്തുന്നു എന്നതു തന്നെയാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണവും.

Read more: ക്യൂട്ട്‌നെസ്സ് ഓവര്‍ലോഡഡ്; വാതിക്കലെ വെള്ളരിപ്രാവായി കുട്ടി തെന്നല്‍; പിന്നെ അതിഗംഭീര പ്രകടനങ്ങളും

നവാഗതനായ ജോഫിന്‍ ടി ചാക്കോയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ആന്റോ ജോസഫും ബി ഉണ്ണിക്കൃഷ്ണനും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. ദീപു പ്രദീപും ശ്യാം മേനോനും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സസ്‌പെന്‍സും ത്രില്ലറും നിറച്ച ഒരു കുടുംബ ചിത്രംകൂടിയാണ് ദ് പ്രീസ്റ്റ്. ബേബി മോണിക്കയും നിഖില വിമലും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്.

Story highlights: Mammootty turns photographer for Manju Warrier