‘പൊന്‍വീണേ എന്നുള്ളില്‍….; പൃഥ്വിരാജിന്റെ പാട്ട് സൈബര്‍ ഇടങ്ങളില്‍ ഹിറ്റ്

March 25, 2021
Prithviraj Sukumaran singing Ponveene song

നടനായും സംവിധായകനായും ചലച്ചിത്ര ലോകത്ത് വിസ്മയങ്ങള്‍ തീര്‍ക്കുന്ന താരമാണ് പൃഥ്വിരാജ് സുകുമാരന്‍. സമൂഹമാധ്യമങ്ങളിലും സജീവമാണ് താരം. ഇപ്പോഴിതാ ശ്രദ്ധ നേടുകയാണ് പൃഥ്വിരാജിന്റെ ഒരു പാട്ടു വിഡിയോ. ലൈവ് ഓര്‍ക്കസ്ട്രയ്‌ക്കൊപ്പമാണ് താരം പാടിയതും. മോഹന്‍ലാലിന്റെ ആദ്യ സംവിധാന സംരംഭമായ ബറോസ് എന്ന ചിത്രവുമായി ബന്ധപ്പെട്ട ഒരു ഒത്തുകൂടലിനിടെയാണ് പാട്ടുപാടി പൃഥ്വിരാജ് കൈയടി നേടിയത്.

പൊന്‍വീണേ എന്നുള്ളില്‍ മൗനം വാങ്ങൂ… എന്ന ഗാനം മനോഹരമായിത്തന്നെ താരം പാടി. 1986-ല്‍ പ്രേക്ഷകരിലേക്കെത്തിയ താളവട്ടം എന്ന ചിത്രത്തിലേതാണ് ഈ ഗാനം. രഘു കുമാര്‍ സംഗീതം പകര്‍ന്നിരിക്കുന്നു. പൂവ്വച്ചല്‍ ഖാദറിന്റേതാണ് വരികള്‍. എം ജി ശ്രീകുമാറും കെ എസ് ചിത്രയും ചേര്‍ന്നാണ് സിനിമയില്‍ ഈ ഗാനം ആലപിച്ചിരിക്കുന്നത്.

അതേസമയം പൃഥ്വിരാജ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്ന പുതിയ ചിത്രമാണ് കടുവ. പ്രഖ്യാപനം മുതല്‍ക്കേ ചിത്രം ചലച്ചിത്രലോകത്ത് ശ്രദ്ധ നേടുകയും ചെയ്തു. ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത് ഷാജി കൈലാസ് ആണ്. ചിത്രീകരണത്തിനൊരുങ്ങുകയാണ് ചിത്രം.

Read more: കിം കിം പാട്ട് പാടുന്ന ഉമ്മന്‍ ചാണ്ടിയും പിന്നെ തന്തമന്ത്രാലയത്തിന്റെ ബോധവല്‍ക്കരണവും: രസികന്‍ അനുകരണങ്ങളുമായി താരക്കൂട്ടങ്ങള്‍

ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസ് സംവിധാനം നിര്‍വഹിക്കുന്ന മലയാള ചിത്രം എന്ന പ്രത്യേകതയും കടുവയ്ക്കുണ്ട്. ചിത്രത്തിനുവേണ്ടിയുള്ള പൃഥ്വിരാജിന്റെ ഗെറ്റപ്പും സൈബര്‍ ഇടങ്ങളില്‍ ശ്രദ്ധ നേടിയിരുന്നു. ലിസ്റ്റിന്‍ സ്റ്റീഫന്റെ ഉടമസ്ഥതയിലുള്ള മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.

Story highlights: Prithviraj Sukumaran singing Ponveene song