സൈനയായി നിറഞ്ഞാടി പരിനീതി; ടീസറിന് വൻവരവേൽപ്പ്

March 4, 2021
Parineeti Chopra

ഇന്ത്യന്‍ ബാഡ്മിന്റണ്‍ ഇതിഹാസ താരം സൈന നേവാളിന്റെ ജീവിതം വെള്ളിത്തിരയിലെത്തുന്നു. ‘സൈന’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ പരിനീതി ചോപ്രയാണ് സൈനയായി വേഷമിടുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ടീസർ പങ്കുവച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. പരിനീതിയുടെ അഭിനയം തന്നെയാണ് ടീസറിന്റെ മുഖ്യ ആകർഷണവും. എമോല്‍ ഗുപ്തയാണ് ചിത്രത്തിന്റെ സംവിധാനം.

സൈന നേവാളിന്റെ ബയോപിക് ചിത്രത്തിനു വേണ്ടിയുള്ള പരിനീതിയുടെ മേക്കോവർ ചിത്രങ്ങളും സാമൂഹ്യ മാധ്യമങ്ങളില്‍ നേരത്തെ ശ്രദ്ധ നേടിയിരുന്നു. സൈനയുടെ കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്കു വേണ്ടി പരിനീതി നടത്തിയ പരിശീലനങ്ങളും സോഷ്യൽ ഇടങ്ങളിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതേസമയം ശ്രദ്ധ കപൂറിനെ ആയിരുന്നു ചിത്രത്തില്‍ സൈനയുടെ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാല്‍ പിന്നീട് താരം പിന്മാറുകയായിരുന്നു.

ഇന്ത്യയുടെ അയണ്‍ ബട്ടര്‍ഫ്‌ളൈ എന്നാണ് സൈനയെ വിശേഷിപ്പിക്കുന്നത്. നിലവില്‍ ലോകത്തിലെ ഒന്നാം സ്ഥാനക്കാരിയായായ സൈന ഒളിംപിക്‌സില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരമാണ്. ലോക ബാഡ്മിന്റന്‍ റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്തെത്തുന്ന ആദ്യ ഇന്ത്യന്‍ താരം കൂടിയാണ് സൈന. ഒളിംപിക്‌സില്‍ ബാഡ്മിന്റന്‍ സിംഗിള്‍സില്‍ ക്വാര്‍ട്ടര്‍ ഫൈനലിലും സെമിഫൈനലിലും എത്തുന്ന ആദ്യത്തെ ഇന്ത്യന്‍ താരമെന്ന ബഹുമതിയും സൈനയ്ക്ക് സ്വന്തമാണ്.

Read also:ഗ്ലാസ് കുമിളകൾ പോലെ തണുത്തുറഞ്ഞ ജലകണികകൾ; അത്ഭുത കാഴ്ചകൾ പേറി ബൈക്കൽ തടാകം

വേള്‍ഡ് ജൂനിയര്‍ ബാഡ്മിന്റന്‍ ചാമ്പ്യന്‍ഷിപ്പ് നേടിയ ആദ്യത്തെ ഇന്ത്യക്കാരിയും സൈനയാണ്2009-ൽ ജക്കാര്‍ത്തയില്‍ വച്ചു നടന്ന ഇന്‍ഡോനേഷ്യ ഓപ്പൺ മത്സരത്തില്‍ ബാഡ്മിന്റണില്‍ ഉയര്‍ന്ന സ്ഥാനക്കാരിയും, ചൈനീസുകാരിയുമായ ലിന്‍ വാംഗിനെ പരാജയപ്പെടുത്തി സൈന ചരിത്രം കുറിക്കുകയും ചെയ്തു. ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ ഇന്ത്യക്കാരിയാണ് സൈന. സൈനയുടെ ജീവിതം പറയുന്ന ചിത്രത്തിനായി ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍.

Story Highlights: Saina Official Teaser -Parineeti Chopra