‘കള’യിലെ ടൈറ്റില്‍ ഗാനം; ശ്രദ്ധ നേടി വന്യം

March 28, 2021
Vanyam Title Song from Kala

മികച്ച പ്രേക്ഷക പ്രതികരണത്തോടെ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ് കള എന്ന ചിത്രം. ടൊവിനോ തോമസിനെ നായകനാക്കി രോഹിത് വി എസ് സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് കള. ചിത്രത്തിലെ ടൈറ്റില്‍ ഗാനം പുറത്തിറങ്ങി.

തികച്ചും വ്യത്യസ്തമായ ഒരു ആസ്വാദന അനുഭൂതിയാണ് വന്യം എന്ന് പേരിട്ടിരിക്കുന്ന ടൈറ്റില്‍ ഗാനം സമ്മാനിക്കുന്നത്. ഡോണ്‍ വിന്‍സന്റ് ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. അമൃത ജയകുമാര്‍ ആണ് ടൈറ്റില്‍ ഗാനം ആലപിച്ചിരിക്കുന്നത്. വിനായക് ശശികുമാറിന്റേതാണ് വരികള്‍.

Read more: ക്യൂട്ട്‌നെസ്സ് ഓവര്‍ലോഡഡ്; വാതിക്കലെ വെള്ളരിപ്രാവായി കുട്ടി തെന്നല്‍; പിന്നെ അതിഗംഭീര പ്രകടനങ്ങളും

അതേസമയം പകയുടെ കഥയാണ് ചിത്രത്തിന്റെ പശ്ചാത്തലം. ഷാജി എന്ന കഥാപാത്രത്തെ ടൊവിനോ അവിസ്മരണീയമാക്കുന്നു. ഒരു സൈക്കോ ത്രില്ലര്‍ ഗണത്തില്‍ ഉള്‍പ്പെടുത്താവുന്ന ചിത്രംകൂടിയാണ് കള. നിരവധി സംഘട്ടന രംഗങ്ങളും ചിത്രത്തില്‍ ഇടം നേടിയിട്ടുണ്ട്.

തികച്ചും റിയലിസ്റ്റിക്കായാണ് സംഘട്ടന രംഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത് എന്നതും കളയുടെ ആകര്‍ഷണമാണ്. ലാല്‍, ദിവ്യ പിള്ള തുടങ്ങിയവരുടെ അഭിനയമികവും ചിത്രത്തില്‍ കൈയടി നേടുന്നു.

Story highlights: Vanyam Title Song from Kala