ഇന്‍സ്റ്റഗ്രാമില്‍ 100 മില്യണ്‍ ഫോളോവേഴസ്; വിരാട് കോലിയ്ക്ക് ഇത് ഗംഭീര നേട്ടം

March 1, 2021
Virat Kohli becomes first Asian celebrity to have 100 million followers on Instagram

കളിക്കളങ്ങളില്‍ മാത്രമല്ല സൈബര്‍ ഇടങ്ങളിലും കായിക താരങ്ങള്‍ സജീവമാണ്. ക്രിക്കറ്റ് കരിയറില്‍ റെക്കോര്‍ഡുകള്‍ സ്വന്തം പേരിലാക്കുന്ന ഇന്ത്യന്‍ നായകന്‍ വിരാട് കോലിയ്ക്ക് മറ്റൊരു അപൂര്‍വ നേട്ടംകൂടി. ഇത്തവണ താരം റെക്കോര്‍ഡ് സ്വന്തമാക്കിയത് സമൂഹമാധ്യമങ്ങളിലാണെന്ന് മാത്രം. ഇന്‍സ്റ്റഗ്രാമില്‍ 100 ദശലക്ഷം ഫോളോവേഴ്‌സിനെ സ്വന്തമാക്കിയിരിയ്ക്കുകയാണ് താരം. എഷ്യയില്‍ ഈ നേട്ടം കൈവരിയ്ക്കുന്ന ആദ്യ സെലിബ്രിറ്റിയും വിരാട് കോലിയാണ്.

1988-ല്‍ ഡല്‍ഹി ക്രിക്കറ്റ് അക്കാദമി ആരംഭിച്ചപ്പോള്‍ അതിലൊരു അംഗമായി തുടങ്ങിയതാണ് വിരാട് കോലിയുടെ ക്രിക്കറ്റ് യാത്ര. ആധുനിക ക്രിക്കറ്റില്‍ ഒരുപക്ഷെ ഇത്രയേറെ ആരാധകരെ നേടിയ താരവും വേറെയുണ്ടാകില്ല. കളിക്കളങ്ങില്‍ ആവേശം നിറയ്ക്കുന്ന കോലിയുടെ ബാറ്റിങ് പ്രകടനങ്ങള്‍ കായികലോകത്തുതന്നെ കൈയടി നേടിയിട്ടുമുണ്ട്. ഏകദിനത്തിലും ടെസ്റ്റിലും ടി20യിലുമെല്ലാം നിരവധി റെക്കോര്‍ഡുകളും വിരാട് കോലി സ്വന്തം പേരിലാക്കി.

Read more: ‘പരിപാടിയുടെ വിജയത്തിന് വേണ്ടി അയാള്‍ ഏതറ്റം വരേയും പോകും’ രമേഷ് പിഷാരടിയുടെ രസകിന്‍ കൗണ്ടറുകളെ വെല്ലാന്‍ വേറെയാളില്ല….

സമൂഹമാധ്യമങ്ങളില്‍ സജീവമായ വിരാട് കോലി ക്രിക്കറ്റ്- കുടുംബ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്. അതേസമയം ഇന്ത്യയില്‍ ആദ്യമായി 100 മില്യണ്‍ ഫോളോവേഴ്‌സിനെ ഇന്‍സ്റ്റഗ്രാമില്‍ സ്വന്തമാക്കുന്ന സെലിബ്രിറ്റി എന്ന റെക്കോര്‍ഡും ഇനി വിരാട് കോലിയുടെ പേരിലാണ്. 60 മില്യണ്‍ ഫോളോവേഴ്‌സുള്ള പ്രിയങ്ക ചോപ്രയാണ് രണ്ടാം സ്ഥാനത്ത്. 53.3 മില്യണ്‍ ഫോളോവേഴ്‌സുമായി ദീപിക പദ്‌കോണ്‍ മൂന്നാം സ്ഥാനത്തുണ്ട്.

Story highlights: Virat Kohli becomes first Asian celebrity to have 100 million followers on Instagram