അമ്മ പാടി; അരികിലിരുന്ന് അതിഗംഭീര ഭാവപ്രകടനങ്ങളുമായി കൈയടി നേടി മകള്‍: വൈറല്‍ക്കാഴ്ച

April 28, 2021
The little girl's cute expressions while mom singing goes viral

രസകരവും കൗതുകം നിറയ്ക്കുന്നതുമായ നിരവധി കാഴ്ചകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രത്യേക്ഷപ്പെടാറുണ്ട്. വളരെ വേഗത്തിലാണ് ഇത്തരം ദൃശ്യങ്ങള്‍ കാഴ്ചക്കാരുടെ മനം നിറയ്ക്കുന്നതും. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ ആകര്‍ഷിക്കുകയാണ് മനോഹരമായൊരു പാട്ട് വിഡിയോ.

അമ്മ പാടുമ്പോള്‍ അരികിലിരുന്ന് ഭാവപ്രകടനങ്ങള്‍ക്കൊണ്ട് അതിശയിപ്പിക്കുന്ന ഒരു കൊച്ചു മിടുക്കിയാണ് ഈ വിഡിയോയിലെ താരം. അഗര്‍ തും സാഥ് ഹോ എന്ന ഗാനം യുകുലെലെ എന്ന സംഗീതോപകരണത്തില്‍ താളം പിടിച്ചുകൊണ്ടാണ് അഞ്ജന മഠത്തില്‍ എന്ന അമ്മ പാടുന്നത്. അതും മനോഹരമായി തന്നെ.

Read more: ‘വല്ലതും കഴിച്ചാരുന്നോ’; കരുതലിന്റെ ചോദ്യവുമായെത്തിയ ആ വൈറല്‍ സൈനികന്‍ ദാ ഇവിടെയുണ്ട്

എന്നാല്‍ അമ്മയേക്കാള്‍ അധികമായി ശ്രദ്ധ നേടുന്നത് രണ്ട് വയസ്സുകാരിയായ മകളാണ്. അമ്മയുടെ പാട്ടിന് അനുസരിച്ച് മുഖത്ത് ഭാവങ്ങള്‍ വിരിയിക്കുകയാണ് ഈ മകള്‍. വലിയൊരു ഗായികയാണെന്നുള്ള ഭാവത്തിലാണ് കുഞ്ഞുമിടുക്കിയുടെ പ്രകടനങ്ങള്‍. ആരേയും അതിശയിപ്പിക്കുന്നു ഈ കുരുന്ന് ഭാവങ്ങള്‍. കോഴിക്കോട് സ്വദേശികളാണ് ഈ അമ്മയും മകളും. എന്തായാലും മനോഹരമായ പാട്ടും ഭാവപ്രകടനങ്ങളുംകൊണ്ട് അമ്മയും മകളും സൈബര്‍ ഇടങ്ങളില്‍ കൈയടി നേടുന്നു.

Story highlights: The little girl’s cute expressions while mom singing goes viral