ജോക്കറിന് രണ്ടാം ഭാഗം വരുന്നു; ആകാംഷയോടെ സിനിമ പ്രേമികൾ

May 7, 2021
joker

ലോകം മുഴുവനുമുള്ള സിനിമ പ്രേമികളുടെ ഹൃദയത്തിൽ പതിഞ്ഞതാണ് ടോഡ് ഫിലിപ്സ് സംവിധാനം ചെയ്ത ഹോളിവുഡ് ചിത്രം ജോക്കർ. ഇപ്പോഴിതാ സിനിമ പ്രേമികൾക്കിടയിൽ ആവേശം നിറയ്ക്കുകയാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നുവെന്ന റിപ്പോർട്ടുകൾ.

ടോഡ് ഫിലിപ്‌സിന്റെ 2019 ൽ പുറത്തിറങ്ങിയ ‘ജോക്കര്‍’ എന്ന ചിത്രത്തിൽ ജോക്വിന്‍ ഫീനിക്‌സ് ആണ് അതിശയിപ്പിക്കുന്ന പ്രകടനം കാഴ്ചവെച്ചത്. വെനീസ് ചലച്ചിത്രമേളയിൽ ചിത്രം പ്രദര്ശിപ്പിച്ചപ്പോൾ ഫീനിക്‌സിന്റെ അതിശയിപ്പിക്കുന്ന പ്രകടനംകണ്ട് എട്ടു മിനിറ്റോളം എഴുന്നേറ്റ് നിന്ന് കൈയടിച്ചിരുന്നു സിനിമ പ്രേമികൾ. ദാരിദ്യ്രവും തൊഴിലില്ലായ്മയും ഒറ്റപ്പെടലും അനുഭവിക്കുന്ന സാധാരണക്കാരനായ ആർതർ ഫ്ലെക്ക് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ഫീനിക്സ് അവതരിപ്പിച്ചത്. കടുത്ത മാനസീക വെല്ലുവിളി നേരിടുന്ന ആർതറിനെ അതിമനോഹരമായാണ് ഫീനിക്സ് അവതരിപ്പിച്ചത്. അതേസമയം ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ഓസ്കാർ ഉൾപ്പെടെ നിരവധി പുരസ്കാരങ്ങളും ഫീനിക്സിനെ തേടിയെത്തിയിരുന്നു.

Read also:പ്ലാസ്റ്റിക്കിൽ കുരുങ്ങി ജീവൻ നഷ്ടമാകുന്ന പ്ലാറ്റിപസുകൾ; അറിയാം ഭൂമിയിലെ ഏറ്റവും വ്യത്യസ്തമായ ജീവിയെക്കുറിച്ച്…

ലോകമെമ്പാടും റിലീസ് ചെയ്ത ചിത്രത്തിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. അതുകൊണ്ടുതന്നെ ചിത്രത്തിന്റെ അടുത്ത ഭാഗത്തിനായി അക്ഷമരായി കാത്തിരിക്കുകയാണ് സിനിമ ആരാധകർ. അതേസമയം ചിത്രത്തിന്റെ അടുത്ത ഭാഗത്ത് ബാറ്റ്മാൻ ഉണ്ടായിരിക്കുമെന്നും സൂചനകൾ വരുന്നുണ്ട്.

Story Highlights:’Joker’ Sequel Reportedly Still in Development