വാഹനത്തില്‍ നിന്നും പൊലീസ് ഉദ്യോഗസ്ഥന്‍ ഇറങ്ങുമ്പോഴേക്കും അടുത്തുകൂടുന്ന നായ്ക്കള്‍; ഈ ഭക്ഷണംകൊടുക്കല്‍ പതിവാണ്: വൈറല്‍ക്കാഴ്ച

May 7, 2021
Kerala Police officer giving food for stray dogs viral video

സമൂഹമാധ്യമങ്ങളിലും സജീവമാണ് കേരളാ പൊലീസ്. ബോധവല്‍ക്കരണ ട്രോളുകളിലൂടേയും വേറിട്ട സേവന മാതൃകകളിലൂടേയുമെല്ലാം സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന കേരളാ പൊലീസിന്റെ അല്‍പം വ്യത്യസ്തമായൊരു വിഡിയോ ശ്രദ്ധേയമാകുന്നു.

ലോക്ക്ഡൗണ്‍ സമയത്തും തെരുവുനായകള്‍ക്ക് കൃത്യമായി ഭക്ഷണം നല്‍കുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥന്റേതാണ് ഈ വിഡിയോ. നേമം പൊലീസ് സ്റ്റേഷനിലെ എസ്‌ഐ ആയ സുബ്രഹ്‌മണ്യം പോറ്റിയാണ് വിഡിയോയിലെ താരം. കേരളാ പൊലീസ് തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലും ഈ വിഡിയോ പങ്കുവെച്ചിട്ടുണ്ട്. ‘ഇതും ഞങ്ങളിലൊരാളാണ്’എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്.

Read more: കൊവിഡ് ബാധിതര്‍ക്ക് സൗജന്യ ഭക്ഷണവുമായി ഇര്‍ഫാന്‍ പഠാനും യൂസഫ് പഠാനും

പൊലീസ് ഉദ്യോഗസ്ഥന്‍ പൊലീസ് വാഹനത്തില്‍ സ്ഥലത്തെത്തുമ്പോഴേയ്ക്കും രണ്ട് തെരുവുനായ്ക്കള്‍ അദ്ദേഹത്തിന്റെ അരികിലേക്കെത്തും. അപ്പോഴുക്കം പൊലീസുകാരന്‍ ഭക്ഷണം നല്‍കും. ആദ്യം ഈ നായ്ക്കളെ കാണുമ്പോള്‍ ഭക്ഷണം കഴിക്കാതെ വയറൊട്ടിയ നിലയിലായിരുന്നു എന്നും പൊലീസ് ഉദ്യോഗസ്ഥന്‍ പറയുന്നുണ്ട്. അതിന് ശേഷം ഇവിടെ ഡ്യൂട്ടിക്ക് വരുമ്പോഴെല്ലാം അവയ്ക്കായി ഭക്ഷണം കൊണ്ടുവരാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭക്ഷണം പതിവായതോടെ പൊലീസ് വാഹനം ഇവിടെയെത്തുമ്പോഴേക്കും നായ്ക്കളും ഓടിയെത്തും എന്നും എസ്‌ഐ സുബ്രഹ്‌മണ്യം പോറ്റി പറഞ്ഞു.

Story highlights: Kerala Police officer giving food for stray dogs viral video