രാജ്യതലസ്ഥാനങ്ങളും കറന്‍സികളും അറിയാം; ലോകറെക്കോര്‍ഡ് സൃഷ്ടിച്ച പത്തുവയസ്സുകാരി

May 7, 2021
Sara Chippa 10-year-old girl who memorized 195 countries' capitals and currencies

പരിചിതമല്ലാത്ത കാര്യങ്ങള്‍ പഠിച്ചെടുത്ത് അറിവിന്റെ ലോകത്ത് താരമാകാറുണ്ട് ചില കുട്ടികള്‍. സാറ ചിപ എന്ന മിടുക്കിയും അറിവുകൊണ്ട് അതിശയിപ്പിക്കുകയാണ്. 195 രാജ്യങ്ങളുടെ തലസ്ഥാനങ്ങളും കറന്‍സികളും അറിയാവുന്ന സാറ ചിപ ലോക റെക്കോര്‍ഡ് സ്വന്തമാക്കിയ മിടുക്കിയാണ്.

പത്ത് വയസ്സുകാരിയാണ് സാറ ചിപ. രാജസ്ഥാനിലെ ബില്‍വാര സ്വദേശിനിയായ ഈ മിടുക്കി കുടുംബത്തിനൊപ്പം ദുബായിലാണ് താമസമാക്കിയിരിക്കുന്നത്. രാജ്യതലസ്ഥാനങ്ങളുടേയും കറന്‍സികളുടേയും പേര് കൃത്യമായി പറഞ്ഞ് ലോക റെക്കോര്‍ഡ് സ്വന്തമാക്കുന്ന ആദ്യത്തെ പെണ്‍കുട്ടികൂടിയാണ് സാറ ചിപ.

Read more: വാഹനത്തില്‍ നിന്നും പൊലീസ് ഉദ്യോഗസ്ഥന്‍ ഇറങ്ങുമ്പോഴേക്കും അടുത്തുകൂടുന്ന നായ്ക്കള്‍; ഈ ഭക്ഷണംകൊടുക്കല്‍ പതിവാണ്: വൈറല്‍ക്കാഴ്ച

രാജ്യങ്ങളുടെ തലസ്ഥാനങ്ങള്‍ കൃത്യമായി പറഞ്ഞുകൊണ്ടായിരുന്നു ലോകറെക്കോര്‍ഡിലേക്കുള്ള സാറയുടെ സഞ്ചാരത്തിന്റെ തുടക്കം. പിന്നീട് കറന്‍സികളുടെ പേരും കൃത്യമായി പറഞ്ഞ് പുതു ചരിത്രം സൃഷ്ടിച്ചു. സിംഗപ്പൂരിലെ ബ്രെയിന്‍ റൈം കൊഗ്നിറ്റീവ് സൊല്യൂഷന്‍സ് സ്ഥാപകനും മെന്ററുമായ സുശാന്ത് മൈസോറേക്കറിന്റെ സഹായത്താലാണ് സാറ ഈ നേട്ടം കൊയ്‌തെടുത്തത്. ലോക്ക്ഡൗണ്‍ സമയത്തെ മെമ്മറി സ്‌കില്‍ ക്ലാസുകളാണ് ഈ മിടുക്കിയുടെ ജീവിതത്തില്‍ പുതിയ വഴിത്തിരിവായത്.

Story highlights: Sara Chippa 10-year-old girl who memorized 195 countries’ capitals and currencies