ചുവടുപിഴയ്ക്കാതെ കൊച്ചുമിടുക്കൻ; മുതിർന്നവർക്കൊപ്പം നൃത്തംചെയ്‌ത്‌ സോഷ്യൽ ഇടങ്ങളിൽ ഹീറോയായ കുഞ്ഞ്, വിഡിയോ

June 11, 2021

ചിലപ്പോഴെങ്കിലും കാഴ്ചക്കാരുടെ ചുണ്ടുകളിൽ ചെറുപുഞ്ചിരി വിരിയിക്കാറുണ്ട് സോഷ്യൽ ഇടങ്ങളിൽ പങ്കുവയ്ക്കാറുള്ള ചില ചിത്രങ്ങളും വിഡിയോകളുമൊക്കെ. പലപ്പോഴും ചെറിയ കുട്ടികളുടെ വിഡിയോകൾക്കാണ് പ്രിയമേറുന്നതും. അത്തരത്തിൽ ഒരു കുഞ്ഞുവാവയുടെ വിഡിയോയാണ് ഇപ്പോൾ സൈബർ ഇടങ്ങളിൽ വൈറലാകുന്നത്.

ഒരു സംഘം നർത്തകർക്കൊപ്പം ചുവടുകൾ വയ്ക്കുന്ന കുഞ്ഞിനെയാണ് ചിത്രങ്ങളിൽ കാണുന്നത്. അതിമനോഹരമായാണ് ഈ കുഞ്ഞിന്റെ നൃത്തച്ചുവടുകൾ എന്നതും ഏറെ ശ്രദ്ധേയമാണ്. വളരെയധികം ആസ്വദിച്ചാണ് ഈ കുഞ്ഞുമോൻ നൃത്തം ചെയ്യുന്നത്. ചുരുങ്ങിയ സമയത്തിനുള്ളിൽ സൈബർ ഇടങ്ങളിൽ ഹിറ്റായിക്കഴിഞ്ഞു ഈ വിഡിയോ.

Read also:ഇന്ത്യയിൽ ഇനി ഓക്‌സിജൻ ക്ഷാമം ഉണ്ടാവരുത്; രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ ഓക്‌സിജൻ പ്ലാന്റുകൾ സ്ഥാപിക്കാൻ ഒരുങ്ങി സോനു സൂദ്

അമേരിക്കൻ ബാസ്‌കറ്റ്‌ബോൾ താരമായ റെക്‌സ് ചാപ്മാനാണ് ഈ വിഡിയോ പങ്കുവെച്ചിരിക്കുന്നത്. ഒരു മിനിറ്റ് മാത്രം ദൈർഘ്യമുള്ള വിഡിയോ ഇതിനോടകം ലക്ഷക്കണക്കിന് കാഴ്ചക്കാരെ നേടിക്കഴിഞ്ഞു. ചുവടുകൾ പിഴയ്ക്കാതെ മുതിർന്നവർക്കൊപ്പം നൃത്തം ചെയ്യുന്ന ഈ കുഞ്ഞിനെ അഭിനന്ദിച്ചുകൊണ്ട് നിരവധിപ്പേരും എത്തുന്നുണ്ട്.

Read also:സഹായത്തിന് ആരുമെത്തിയില്ല; ആശുപത്രിയിലേക്ക് ഭർതൃപിതാവിനെ തോളിലേറ്റി യുവതി നടന്നത് രണ്ട് കിലോമീറ്ററോളം

Story Highlights; kid dancing with youngsters goes viral