ഹൃദയം തകര്‍ക്കുന്ന ആ സത്യം ഡെയ്സി തിരിച്ചറിയുന്നു: സംഭവബഹുലമായ നിമിഷങ്ങളുമായി ‘പ്രിയങ്കരി’

June 19, 2021
Priyankari in Flowers TV new serial

ഡെയ്‌സി എന്ന പേര് ഇന്ന് മലയാള ടെലിവിഷന്‍ ആസ്വാദകര്‍ക്ക് അപരിചിതമല്ല. അത്രമേല്‍ സ്വീകാര്യത നേടിക്കഴിഞ്ഞു ഡെയ്‌സി എന്ന കഥാപാത്രം. ഫ്‌ളവേഴ്‌സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന പ്രിയങ്കരി എന്ന സീരിയലിലെ ഡെയ്‌സി എന്ന കഥാപാത്രത്തെ അനശ്വരമാക്കുന്നത് ചലച്ചിത്രതാരം ഷഫ്‌നയാണ്. മികച്ച പ്രേക്ഷക സ്വീകാര്യതയോടെ മുന്നേറുകയാണ് പ്രിയങ്കരി.

ഫ്‌ളവേഴ്‌സ് ടിവിയില്‍ എല്ലാ ദിവസവും രാത്രി ഏഴ് മണിക്കാണ് പ്രിയങ്കരിയുടെ സംപ്രേക്ഷണം. ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുണ്ട് ഓരോ എപ്പിസോഡിനും. പ്രേക്ഷകര്‍ക്ക് ചലച്ചിത്രാനുഭവം സമ്മാനിക്കുന്ന ഒരു മിനിസ്‌ക്രീന്‍ സിനിമ എന്നും പ്രിയങ്കരിയെ വിശേഷിപ്പാം. ഇപ്പോഴിതാ സംഭവബഹുലമായ കഥാമുഹൂര്‍ത്തങ്ങളിലേക്ക് കടക്കുകയാണ് പ്രിയങ്കരി.

Read more: മില്‍ഖ സിങ് എന്ന പറക്കും സിഖ്; അറിയാം ആ ജീവിതത്തെക്കുറിച്ച്

ത്രികോണ പ്രണയ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന പരമ്പരയാണ് പ്രിയങ്കരി. കുടുംബ ബന്ധങ്ങള്‍ക്കും പ്രാധാന്യം നല്‍കിയിരിക്കുന്നു. നമുക്ക് ചുറ്റും നടമാടുന്ന ചിരപരിചിതമായ പല സംഭവങ്ങളുടേയും പ്രതിഫലനംകൂടിയാണ് പ്രിയങ്കരി.

Story highlights: Latest promo story of Flowers TV serial Priyankari