‘പൂങ്കാറ്റേ പോയി ചൊല്ലാമോ…’ മലയാളത്തിന്റെ ഇഷ്ടഗാനവുമായി പ്രിയഗായകൻ അഫ്‌സൽ

June 12, 2021

പൂങ്കാറ്റേ പോയി ചൊല്ലാമോ തെക്കൻ
പൂങ്കാറ്റേ പോയി ചൊല്ലാമോ
നീലകണ്ണുള്ള എൻ വേളിപ്പെണ്ണോട് ഈ
നീലകണ്ണുള്ള എൻ വേളിപ്പെണ്ണോട്
എന്റെ ഉള്ളിലുള്ള മോഹമൊന്നു ചൊല്ലാമോ നീ…. മലയാളികളുടെ എക്കാലത്തെയും പ്രിയഗാനവുമായി എത്തുകയാണ് ടോപ് സിംഗർ വേദി. സംഗീതാസ്വാദകരുടെ ഇഷ്ടഗായകൻ അഫ്‌സലിനൊപ്പം കുട്ടി ഗായിക ഹനൂനയും ചേർന്നാണ് പാട്ടുവേദിയിൽ ഈ മനോഹരഗാനം ആലപിച്ചത്.

മലയാളികളുടെ ഇഷ്ടഗായകരിൽ ഒരാളാണ് ഗായകൻ അഫ്‌സൽ. എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ പാട്ടുകൾ പാടിയാണ് അഫ്‌സൽ മലയാളികളുടെ ഹൃദയത്തിൽ ഇടംനേടിയത്. പിന്നീട് നിരവധി മനോഹരമായ ഗാനങ്ങൾ അഫ്‌സലിന്റെ ശബ്ദത്തിലൂടെ മലയാളികൾ ആസ്വദിച്ചു. ടോപ് സിംഗർ വേദിയിൽ കുട്ടിപ്പാട്ടുകാർക്കൊപ്പം എത്തിയ അഫ്‌സൽ നിരവധി സുന്ദരമായ ഗാനങ്ങൾ പാടി മനോഹരമായൊരു സംഗീതവിരുന്ന് തന്നെയാണ് ഒരുക്കിയത്.

Read also:പ്രണയഗാനവുമായി ദീപക് ദേവ്, കൂടെച്ചേർന്നുപാടി അനുരാധ; പാട്ടുവേദിയിലെ സംഗീതവിരുന്ന്…

പ്രേക്ഷകർ കേൾക്കാൻ കൊതിക്കുന്ന സുന്ദരഗാനങ്ങളുമായി ഒരു കൂട്ടം കൊച്ചുഗായക പ്രതിഭകൾ മാറ്റുരയ്ക്കുന്ന വേദിയാണ് ടോപ് സിംഗർ. ആലാപന മാധുര്യംകൊണ്ട് പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുന്ന കുരുന്നു ഗായകർക്കൊപ്പം പാട്ടുവേദിയിൽ അതിഥികളായി എത്തുന്ന ഗായകരും മനോഹരമായ പാട്ടുകൾ ആലപിക്കാറുണ്ട്. ഇത് ഈ വേദിയെ കൂടുതൽ മനോഹരമാക്കുന്നുണ്ട്.

Story highlights:Poonkatte poyi chollamo sings Afsal