‘എന്തേ ഇന്നും വന്നിലാ…’ പാടി ബെവന്‍; എഴുന്നേറ്റ് നിന്ന് കൈയടിച്ച് വിധികര്‍ത്താകള്‍: അതിഗംഭീരം ഈ ആലാപനം

July 29, 2021
Amazing singing performance by Bevan Flowers Top Singer

”എന്തേ ഇന്നും വന്നീലാ നിന്നോടൊന്നും ചൊല്ലീലാ
അനുരാഗം മീട്ടും ഗന്ധര്‍വ്വന്‍ നീ സ്വപ്നം കാണും
ആകാശത്തോപ്പിന്‍ കിന്നരന്‍…” നാളുകള്‍ക്ക് മുന്‍പേ മലയാളികളുടെ മനസ്സ് കവര്‍ന്ന ഗാനമാണിത്. മലയാളികള്‍ എക്കാലത്തും ഹൃദയത്തോട് ചേര്‍ത്തു വയ്ക്കുന്ന പാട്ട്. കേട്ട് കേട്ട് മതിവരാത്ത ഈ പ്രിയഗാനം ഫ്ളവേഴ്സ് ടോപ് സിംഗര്‍ 2 വേദിയില്‍ അതിമനോഹരമായി ആലപിച്ച് കൈയടി നേടുകയാണ് ബെവന്‍.

ലോകമെമ്പാടുമുള്ള മലയാളികള്‍ ടോപ് സിംഗര്‍ ഏറ്റെടുത്തതുപോലെതന്നെ ടോപ് സിംഗര്‍ 2-ഉം ഏറ്റെടുത്തുകഴിഞ്ഞു. അതിശയിപ്പിയ്ക്കുകയാണ് ആലാപന മാധുര്യം കൊണ്ട് കുരുന്ന് ഗായകര്‍. ബെവന്‍ പാടി തീര്‍ന്നപ്പോഴേയ്ക്കും വിധികര്‍ത്താക്കള്‍ എഴുന്നേറ്റ് നിന്ന് കൈയടിച്ചു. വാക്കുകള്‍ക്കും വര്‍ണനകള്‍ക്കും അതീതമായ ആ ആലപന മാധുര്യത്തെ വാനോളം പ്രശംസിക്കുകയും ചെയ്തു.

Read more: വെല്ലുവിളികളെ അതിജീവിച്ച് മോഡലായ പാത്തു ഫാത്തിമയുടെ ഒരു രസികന്‍ പാട്ട്: വിഡിയോ

ഗ്രാമഫോണ്‍ എന്ന ചിത്രത്തിലേതാണ് ഈ ഗാനം. ഗിരീഷ് പുത്തഞ്ചേരിയുടേതാണ് ഗാനത്തിലെ വരികള്‍. വിദ്യാസാഗര്‍ സംഗീതം പകര്‍ന്നിരിക്കുന്നു. പി ജയചന്ദ്രനാണ് സിനിമയില്‍ ഈ ഗാനം ആലപിച്ചിരിക്കുന്നത്.

Story highlights: Amazing singing performance by Bevan Flowers Top Singer