ആഹാ എന്തൊരു മൊഞ്ച്; സംഗീത പ്രേമികളുടെ ഖൽബിൽ ഇടംനേടി പാട്ടുവേദിയിലെ കുട്ടിപ്പാട്ടുകാർ

July 14, 2021

ആലാപന മാധുര്യംകൊണ്ട് സംഗീത പ്രേമികളുടെ ഹൃദയം കവരുകയാണ് ടോപ് സിംഗർ വേദിയിലെ കുട്ടിപ്പാട്ടുകാരായ ആൻ ബെൻസൺ, ഹനൂന, അസ്‌ന, ദേവനന്ദ എന്നിവർ. ‘കിഴക്കു പൂക്കും മുരിക്കെനെന്തൊരു ചോക ചോകപ്പാണേ…’ എന്ന് തുടങ്ങുന്ന പാട്ടുമായാണ് ഈ ഗായകപ്രതിഭകൾ പാട്ടുവേദിയെ സംഗീത സാന്ദ്രമാക്കിയത്. പൃഥ്വിരാജും മമ്ത മോഹൻദാസും മുഖ്യകഥാപാത്രങ്ങളായ അൻവർ എന്ന ചിത്രത്തിലേതാണ് ഈ ഗാനം. ചിത്രത്തിൽ ശ്രേയാൽ ഘോഷാൽ ആലപിച്ച ഗാനത്തിന് വരികൾ ഒരുക്കിയത് റഫീഖ് അഹമ്മദാണ്. സംഗീതം ഗോപി സുന്ദർ.

മലയാളി സംഗീതാസ്വാദകരുടെ ഹൃദയംകവർന്ന ഗാനവുമായി ഈ കുട്ടിപ്പാട്ടുകാർ വേദിയിൽ എത്തിയപ്പോൾ നിറഞ്ഞ ആവേശത്തോടെയാണ് പാട്ട് വേദി ഇവരെ സ്വീകരിച്ചതും. കേൾക്കാൻ കൊതിക്കുന്ന ഗാനങ്ങളുമായി വന്ന് പാട്ട് പ്രേമികളുടെ മനം കവരുന്നതാണ് ടോപ് സിംഗർ വേദിയിലെ ഓരോ ഗായകരും. പാട്ടിനൊപ്പം രസകരമായ വർത്തമാനങ്ങളും തമാശകളുമൊക്കെയി ഉത്സവപ്രതീതിയാണ് ഓരോ എപ്പിസോഡും പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്.

Read also: ഒന്ന് ഉറങ്ങിയാൽ ഉണരുന്നത് 25 ദിവസങ്ങൾക്ക് ശേഷം; വർഷത്തിൽ 300 ദിവസവും ഉറങ്ങേണ്ടിവരുന്ന ഒരാൾ, അപൂർവ രോഗാവസ്ഥ

ആലാപന മാധുര്യം കൊണ്ട് പാട്ട് വേദിയെ വിസ്‍മയിപ്പിക്കുന്ന കൊച്ചു ഗായക പ്രതിഭകൾക്കൊപ്പം ഗായകരായ എം ജി ശ്രീകുമാർ, എം ജയചന്ദ്രൻ, മധു ബാലകൃഷ്‌ണൻ, ദീപക് ദേവ് എന്നിവരും പാട്ട് വേദിയിൽ ജഡ്‌ജസായി എത്താറുണ്ട്. ചിലപ്പോഴൊക്കെ സിനിമ മേഖലയിലെ താരങ്ങളും കുട്ടികൾക്ക് പ്രോത്സാഹനം നൽകാൻ വേദിയിൽ എത്താറുണ്ട്.

Story Highlights: Khalbilethi song by Top singers