കാന്‍സര്‍ ബാധിച്ച സഹോദരിയെ സംരക്ഷിക്കാന്‍ കച്ചവടക്കാരനായ 10 വയസ്സുകാരന്‍

August 9, 2021
Ten-year-old-boy-sells-bird-food-to-raise-money-for-cancer-affected-sister

പ്രായത്തെ മറന്ന് സ്വന്തം സഹോദരിക്കായി പോരാടുന്ന ഒരു പത്ത് വയസ്സുകാരന്റെ കഥ കണ്ണ് നിറയ്ക്കുന്നതാണ്. വെല്ലുവിളികളിലും പ്രതിസന്ധികളിലും മറ്റുള്ളവരെ അവഗണിക്കുന്നവര്‍ക്ക് മുന്‍പില്‍ വേറിട്ട മാതൃകയാവുകയാണ് ഈ ബാലന്‍. തന്റെ സഹോദരിയെ ഹൃദയത്തോട് ചേര്‍ത്തു നിര്‍ത്തുന്നു. അവള്‍ക്കായി പത്താം വയസ്സില്‍ തെരുവിലേക്കിറങ്ങി, ഒരു കച്ചവടക്കാരന്റെ വേഷത്തില്‍.

ഹൈദരബാദിലുള്ള സെയ്ദ് അസീസ് എന്ന ബാലന്റെ വിശേഷങ്ങളാണ് ഉള്ളു തൊടുന്നത്. പത്ത് വയസ്സേയുള്ളു സെയ്ദിന്. ബ്രെയിന്‍ കാന്‍സര്‍ ബാധിതയായ തന്റെ സഹോദരിയുടെ ചികിത്സയ്ക്ക് പണം സമാഹരിക്കാനാണ് സെയ്ദ് തെരുവിലേക്കിറങ്ങിയത്. പന്ത്രണ്ട് വയസ്സ് ആണ് സഹോദരി സക്കീന ബീഗത്തിന്റെ പ്രായം. രണ്ട് വര്‍ഷം മുന്‍പാണ് ഇവര്‍ക്ക് കാന്‍സര്‍ രോഗബാധ സ്ഥിരീകരിച്ചത്.

Read more: 83-ാം വയസ്സില്‍ ബ്ലാക്ക് ബെല്‍റ്റ്; പ്രായമൊക്കെ വെറും നമ്പറല്ലേ എന്ന് മുത്തശ്ശി

തന്റെ കുടുംബം പ്രാരാപ്തങ്ങളാല്‍ ബുദ്ധിമുട്ടുന്നത് കണ്ടപ്പോള്‍ മാതാപിതാക്കള്‍ക്കൊപ്പം സെയ്ദും ജോലിക്കിറങ്ങുകയായിരുന്നു. റോഡരികില്‍ ഒരു ബഞ്ച് സ്ഥാപിച്ച് പക്ഷികള്‍ക്കുള്ള ഭക്ഷണം വില്‍ക്കുകയാണ് സെയ്ദ്. മാതാവ് ബില്‍ക്കെസ് ബീഗത്തിനൊപ്പമാണ് സെയ്ദിന്റെ ഈ കുഞ്ഞു കച്ചവടം. ഇതില്‍ നിന്നും ലഭിക്കുന്ന വരുമാനം സഹോദരിയുടെ മരുന്നുകള്‍ക്കായാണ് ഉപയോഗിക്കുന്നത്.

Story highlights: Ten-year-old-boy-sells-bird-food-to-raise-money-for-cancer-affected-sister