ദേവസംഗീതം നീയല്ലേ… വിധികര്‍ത്താക്കള്‍ എഴുന്നേറ്റ് നിന്ന് കൈയടിച്ച പാട്ട് പ്രകടനം

Flowers Top Singer Amazing Performance by Bevan and Devanandha

ചില പാട്ടുകള്‍ അങ്ങനൊയാണ്. കാലമെത്ര കഴിഞ്ഞാലും അവയ്ക്ക് പത്തരമാറ്റിന്റെ തിളക്കമുണ്ടാകും. ആസ്വാദക ഹൃദയങ്ങളില്‍ നിന്നും ഒരിക്കലും വിട്ടകലാത്ത ഭംഗിയുമുണ്ടാകും അത്തരം ഗാനങ്ങള്‍ക്ക്. ദേവസംഗീതം നീയല്ലേ… എന്ന ഗാനവും അത്തരത്തിലൊന്നാണ്. കാലത്തിന്റെ കുത്തൊഴുക്കില്‍ പെട്ട് ഒഴുകിയകലാത്ത നിത്യ സുന്ദര ഗാനങ്ങളിലൊന്ന്.

മനോഹരമായ ഈ ഗാനം അതിഗംഭീരമായി ആലപിച്ച് കൈയടി നേടുകയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗറിലെ രണ്ട് ഗായകര്‍. ആര്‍ദ്രമായ സ്വരമാധുര്യം കൊണ്ട് വിസ്മയങ്ങള്‍ തീര്‍ക്കുന്ന ബെവനും ദേവനന്ദയും ചേര്‍ന്നാണ് ഈ ഗാനം ഫ്‌ളവേഴ്‌സ് ടോപ് സിംഗറില്‍ ആലപിച്ചത്. അതിഗംഭീരമായിരുന്നു ഇരുവരുടേയും ആലാപനവും. വിധികര്‍ക്കാള്‍ എഴുന്നേറ്റ് നിന്ന് കൈയടി നല്‍കുകയും ചെയ്തു ഈ പാട്ട് പ്രകടനത്തിന്.

Read more: ‘മെല്ലെയൊന്നു പാടി’ ആസ്വാദക ഹൃദയങ്ങൾ തലോടി ശ്രീഹരിക്കുട്ടൻ; മനോഹരം ഈ ആലാപനമികവ്

1997-ല്‍ പ്രേക്ഷകരിലേക്കെത്തിയ ഗുരു എന്ന ചിത്രത്തിലേതാണ് ഈ ഗാനം. എസ് രമേശന്‍ നായരാണ് ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത്. ഇളയരാജ സംഗീതം പകര്‍ന്നിരിക്കുന്നു. കെ ജെ യേശുദാസും രാതികാ തിലകും ചേര്‍ന്നാണ് സിനിമയില്‍ ഈ ഗാനം ആലപിച്ചത്. മോഹന്‍ലാലിനെ നായകനാക്കി രാജീവ് അഞ്ചല്‍ സംവിധാനം നിര്‍വഹിച്ച ചിത്രമാണ് ഗുരു. മികച്ച പ്രേക്ഷക സ്വീകാര്യതയും ചിത്രം നേടിയിരുന്നു.

Story highlights: Flowers Top Singer Amazing Performance by Bevan and Devanandha