ഒരു ഓവറില്‍ ആറ് സിക്‌സ്; ആ ഗംഭീര പ്രകടനം രസകരമായി പുനഃസൃഷ്ടിച്ച് യുവരാജ് സിംഗ്; അഭിനയം എങ്ങനെയുണ്ട് എന്നും താരം

September 20, 2021
Story highlights: Yuvraj Singh recreates his best cricket performance through acting

ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളിലൊരാളാണ് യുവരാജ് സിംഗ്. ഇന്ത്യയുടെ എക്കാലത്തേയും മികച്ച ഓള്‍റൗണ്ടര്‍. കായികപ്രേമികള്‍ അദ്ദേഹത്തെ യുവി എന്ന് വിളിച്ചു. ഒരുകാലത്ത് ക്രിക്കറ്റിന്റെ ഏറ്റവും വലിയ ആവേശവും ആരവവുമൊക്കെയായിരുന്നു യുവി.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചെങ്കിലും സമൂഹമാധ്യമങ്ങളില്‍ സജീവമാണ് താരം. ഇടയ്ക്കിടെ ആരാധകരോട് സംവദിക്കാറുമുണ്ട്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ യുവരാജ് സിംഗ് പങ്കുവെച്ച രസകരമായ ഒരു വിഡിയോ ആണ് ശ്രദ്ധ ആകര്‍ഷിക്കുന്നത്. യുവരാജിന്റെ എക്കാലത്തെയും ഹിറ്റായ ഒരു ക്രിക്കറ്റ് പ്രകടനം രസരമായി അഭനയിക്കുകയാണ് താരം തന്നെ.

Read more: പ്രായം 101 വയസ്സ്, മടിയില്ലാതെ മത്സ്യബന്ധനം നടത്തുന്ന മുത്തശ്ശി

2007-ലെ ട്വന്റി20 ക്രിക്കറ്റില്‍ ഒരു ഓവറില്‍ ആറ് സിക്‌സ് അടിച്ചെടുത്ത യുവിയുടെ പ്രകടനം ഇന്നും ആരാധകര്‍ക്കിടയില്‍ നിറഞ്ഞു നില്‍ക്കുന്നു. ഈ പ്രകടനമാണ് അഭിനയത്തിലൂടെ യുവരാജ് പുനഃരാവിഷ്‌കരിച്ചിരിക്കുന്നത്. താരത്തിന്റെ ഭാവങ്ങളും സംസാരവുമെല്ലാം പഴയ മത്സരത്തെ വീണ്ടും ഓര്‍മപ്പെടുത്തുന്നു. ‘അഭിനയം എങ്ങനെയുണ്ട്’ എന്ന അടിക്കുറിപ്പോടെയാണ് യുവരാജ് സിങ് രസകരമായ ഈ വിഡിയോ പങ്കുവെച്ചിരിക്കുന്നത്. നിരവധിപ്പേര്‍ വിഡിയോയ്ക്ക് ലൈക്കും രേഖപ്പെടുത്തുന്നുണ്ട്.

2000 മുതല്‍ ഇന്ത്യന്‍ ഏകദിന ടീമില്‍ അംഗമാണ് യുവരാജ് സിങ്. 2003 ല്‍ ആദ്യ ടെസ്റ്റ് മത്സരം കളിച്ചു. 2000 ല്‍ നയ്‌റോബിയില്‍ കെനിയയ്‌ക്കെതിരെ നടന്ന ഏകദിന മത്സരത്തിലൂടെയായിരുന്നു യുവരാജ് സിങിന്റെ രാജ്യാന്തര ക്രിക്കറ്റ് അരങ്ങേറ്റം. 2017- ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെയാണ് താരം അവസാന ഏകദിനം കളിച്ചത്. 2011 ല്‍ ഇന്ത്യ ഏകദിന ലോകകപ്പ് നേടുമ്പോഴും യുവിയുടെ പ്രകടനം ഇന്ത്യന്‍ ടീമിന്റെ വിജയത്തിന് കരുത്തേകി. 2019-ലാണ് താരം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്.

Story highlights: Yuvraj Singh recreates his best cricket performance through acting