ദിലീപിന്റെ തോളിൽ ചാഞ്ഞ് മഹാലക്ഷ്മി- ശ്രദ്ധനേടി ചിത്രങ്ങൾ

വെള്ളിത്തിരയിലെ താരങ്ങളുടെ കുടുംബ വിശേഷങ്ങൾക്കും ആരാധകർ ഏറെയാണ്. ദിലീപ്- കാവ്യ മാധവൻ താരജോഡിയുടെ മകൾ മഹാലക്ഷ്മി ഇങ്ങനെ ആരാധകരുടെ ഇഷ്ടം നേടിയതാണ്. അടുത്തിടെ മഹാലക്ഷ്മിയുടെ മൂന്നാം പിറന്നാളും, ആദ്യാക്ഷരം കുറിച്ചതുമെല്ലാം ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ, വിജയദശമി ദിനത്തിലെ മഹാലക്ഷ്മിയുടെ കൂടുതൽ ചിത്രങ്ങൾ ശ്രദ്ധ നേടുകയാണ്.

ദിലീപിൻറെ തോളിൽ ചാഞ്ഞുകിടക്കുന്ന മഹാലക്ഷ്മിയാണ് ചിത്രങ്ങളിൽ ഉള്ളത്. ഒപ്പം കാവ്യാ മാധവനും മീനാക്ഷിയുമുണ്ട്. ദേവീ സന്നിധിയിൽ അക്ഷരം കുറിച്ച് അറിവിന്റെ ലോകത്തേക്ക് ചുവടുവെക്കുന്ന മഹാലക്ഷ്മിയുടെ ചിത്രങ്ങൾ ദിലീപ് തന്നെയാണ് പങ്കുവെച്ചിരുന്നത്. ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ദിലീപ് കുറിച്ചതിങ്ങനെ;

‘ഇന്ന് ഞങ്ങളുടെ മഹാലക്ഷ്മി ആദ്യാക്ഷരം കുറിച്ചു. ശ്രീശങ്കരന്റെ ദിവ്യസാന്നിദ്ധ്യം നിറഞ്ഞ ആവണംകോട് സരസ്വതി ക്ഷേത്രനടയിൽ. ആദ്യാക്ഷരം അമ്മയാണ്‌, എല്ലാത്തിന്റേയും പ്രഭവം. മഹാലക്ഷ്മിയെ സരസ്വതി ദേവി അനുഗ്രഹിക്കട്ടെ…എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനയും ഉണ്ടാകണം’-ദിലീപ് കുറിക്കുന്നു.

Read More: ആസ്വാദക ഹൃദയങ്ങളിൽ ഇടംനേടി പുഷ്പയിലെ പ്രണയഗാനം- സോംഗ് ടീസർ

2018 ഒക്ടോബര്‍ 19 നാണ് ദിലീപിനും കാവ്യയ്ക്കും കുഞ്ഞ് പിറന്നത്. സമൂഹമാധ്യമങ്ങളില്‍ മഹാലക്ഷ്മിയുടെ ചിത്രങ്ങള്‍ വളരെ വിരളമായാണ് പ്രത്യക്ഷപ്പെടാറുള്ളത്. മുന്‍പ് മൈ സാന്റ എന്ന ദിലീപ് ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി പ്രത്യക്ഷപ്പെട്ട കുട്ടിത്താരത്തിന്റെ ചിത്രം മികച്ച സ്വീകാര്യത നേടിയിരുന്നു.

Story highlights- dileep and mahalakshmi viral photos