‘ആർത്തു ചിരിക്കാൻ കലഹം പലവിധം ഇവിടെ സുലഭം’- ‘കനകം കാമിനി കലഹം’ ടീസർ

October 27, 2021

നിവിന്‍ പോളി കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് കനകം കാമിനി കലഹം. ഗ്രേസ് ആന്റണിയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. കൊവിഡ് മാനദണ്ഡങ്ങളോടെ ചിത്രീകരണം പൂർത്തിയായ ചിത്രത്തിന്റെ ട്രെയ്‌ലർ വളരെയധികം ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ, റിലീസിന് മുന്നോടിയായി ഒരു ടീസർ പങ്കുവെച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ.

‘ആർത്തു ചിരിക്കാൻ, ആഘോഷിക്കാൻ കലഹം പലവിധം ഇവിടെ സുലഭം’ എന്ന ക്യാപ്ഷനൊപ്പമാണ് ടീസർ എത്തിയിരിക്കുന്നത്. ആർത്തുചിരിക്കനുള്ള ഒട്ടേറെ നിമിഷങ്ങൾ ‘കനകം കാമിനി കലഹ’ത്തിൽ ഒരുക്കിയിട്ടുണ്ട്.

ഒടിടി പ്ലാറ്റ്ഫോമായ ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിലൂടെയാണ് ചിത്രത്തിൻറെ റിലീസ്. രതീഷ് ബാലകൃഷ്ണ പൊതുവാൾ ആണ് ചിത്രത്തിൻറെ സംവിധാനം നിർവഹിക്കുന്നത്. സംവിധായകൻ തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ വേൾഡ് പ്രിമിയറായെത്തുന്ന ആദ്യ മലയാള ചിത്രം എന്ന പ്രത്യേകതയും ‘കനകം കാമിനി കലഹം’ എന്ന ചിത്രത്തിനുണ്ട്.

Read More: 2ഡി, ത്രിഡി സാധ്യതകൾ പ്രയോജനപ്പെടുത്തിയുള്ള ക്വാളിറ്റി എഡ്യൂക്കേഷൻ; ഉയർന്ന മാർക്ക് നേടാൻ Vijay Edu App

നിവിൻ പോളിയ്ക്ക് പുറമെ ഗ്രേസ് ആൻറണി, വിനയ് ഫോർട്ട് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. വിചിത്രമായ കഥാപാത്രങ്ങളും രംഗങ്ങളുമുൾപ്പെടുത്തിയ ചിത്രത്തിൽ നർമത്തിനും പ്രാധാന്യം നൽകിയിട്ടുണ്ടെന്നാണ് സൂചന. ഫാമിലി എൻറർടെയ്നറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്നും സംവിധായകൻ നേരത്തെ വ്യക്തമാക്കിയിരുന്നു.

Story highlights- kanakam kamini kalaham teaser