വർക്ക്ഔട്ട് തിരക്കിലാണ് മോഹൻലാൽ- ശ്രദ്ധനേടി വിഡിയോ

October 7, 2021

വ്യയാമം ചെയ്യുന്നതിൽ ഒട്ടും വിട്ടുവീഴ്ച വരുത്താറില്ല മോഹൻലാൽ. അടുത്തിടെയായി ഫിറ്റ്നസിൽ വളരെയധികം ശ്രദ്ധ ചെലുത്തുന്ന മോഹൻലാലിൻറെ വിഡിയോകൾ ആരാധകർ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ, വീണ്ടും ഒരു വർക്ക്ഔട്ട് വിഡിയോ ശ്രദ്ധേയമാകുകയാണ്. മോഹൻലാൽ വർക്ക്ഔട്ട് ചെയ്യുന്നതിന്റെ വിഡിയോ ഫാൻസ്‌ പേജുകളിലാണ് പ്രചരിച്ചത്.

മുൻപ് ലോക്ക്ഡൗൺ സമയത്ത് മോഹൻലാലിൻറെ വർക്ക്ഔട്ട് വിഡിയോ വൈറലായി മാറിയിരുന്നു. സ്കിപ്പിംഗ് റോപ്പും പഞ്ചിങ് ബാഗും ഉപയോഗിച്ചാണ് മോഹൻലാൽ വർക്ക്ഔട്ട് ചെയ്തിരുന്നത്. ഫിറ്റ്നസിന്റെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയുമില്ലാത്ത താരമാണ് മോഹൻലാൽ. പ്രിയദർശൻ ചിത്രത്തിൽ ബോക്സിംഗ് താരമായി മോഹൻലാൽ എത്തുന്നുണ്ട്. ബോക്‌സിംഗ് പരിശീലകനായ തിരുവനന്തപുരം സ്വദേശി പ്രേംനാഥ്‌ മോഹൻലാലിനെ പരിശീലിപ്പിക്കുന്ന വിഡിയോയും ശ്രദ്ധേയമായിരുന്നു.

Read More: അഭിനയ മികവില്‍ ജയസൂര്യ; ശ്രദ്ധ നേടി ‘സണ്ണി’യിലെ വിഡിയോ ഗാനം

അതേസമയം, മോഹൻലാലിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന എലോൺ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുകയാണ്.  12 വര്‍ഷങ്ങള്‍ക്ക് ശേഷം ഷാജി കൈലാസും മോഹന്‍ലാലും ഒരുമിക്കുകയാണ് ഈ ചിത്രത്തിലൂടെ. ഈ കൂട്ടുകെട്ടില്‍ പിറന്ന ചിത്രങ്ങളൊക്കേയും തീയേറ്ററുകളില്‍ മികച്ച സ്വീകാര്യത നേടിയിരുന്നു. അതുകൊണ്ടുതന്നെ പുതിയ ചിത്രത്തിലും പ്രതീക്ഷയേറെയാണ് പ്രേക്ഷകര്‍ക്ക്.

Story highlights- mohanlal workout video