‘പ്രേമ’മല്ല, ഇനി ‘പ്രേമതീരം’- മലയാളത്തിൽ റിലീസിന് ഒരുങ്ങി സായ് പല്ലവിയുടെ തെലുങ്ക് ചിത്രം; ട്രെയ്‌ലർ

October 28, 2021

നാഗ ചൈതന്യയുടെ നായികയായി സായ് പല്ലവി എത്തുന്ന ചിത്രമാണ് ‘ലവ് സ്റ്റോറി’. ഏഷ്യൻ സിനിമാസ്, അമിഗോസ് ക്രിയേഷൻസ്, ശ്രീ വെങ്കിടേശ്വര ക്രിയേഷൻസ് എന്നിവ സംയുക്തമായാണ് ചിത്രം നിർമിക്കുന്നത്. ചിത്രം മലയാളത്തിൽ റിലീസിന് ഒരുങ്ങുകയാണ്. മലയാളത്തിലേക്ക് എത്തുമ്പോൾ ‘പ്രേമതീരം’ എന്ന പേരിലാണ് റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ മലയാളം ട്രെയ്‌ലർ എത്തി.

സിനിമയിലെ ഗാനങ്ങളെല്ലാം സൂപ്പർ ഹിറ്റുകൾ ആയിക്കഴിഞ്ഞു. അഭിനേത്രി എന്നതിലുപരി നർത്തകിയായി അറിയപ്പെടുന്ന സായി പല്ലവിയുടെ നൃത്ത വൈഭവമാണ് ലവ് സ്റ്റോറിയുടെ പ്രത്യേകത. നായകനായ നാഗ ചൈതന്യയും നർത്തകനായാണ് എത്തുന്നത്. ഇരുവരുടെയും പ്രണയവും ഒളിച്ചോട്ടവുമൊക്കെയാണ് ചിത്രം പങ്കുവയ്ക്കുന്നത്.

Read More: മോഹൻലാൽ നായകനായ ‘ആറാട്ട്’ ഫെബ്രുവരി 10ന് തിയേറ്ററുകളിലേക്ക്

കൊവിഡ് പ്രതിസന്ധിയും തുടർന്നുള്ള ലോക്ക് ഡൗണും കാരണം ആറുമാസത്തെ ഇടവേള ‘ലവ് സ്റ്റോറി’ യുടെ ചിത്രീകരണത്തിലുണ്ടായി. ആദ്യം നിന്നുപോയ സിനിമയുടെ ഷൂട്ടിങ് 2020 സെപ്റ്റംബർ മുതലാണ് ഹൈദരാബാദിൽ പുനരാരംഭിച്ചത്. ഏഷ്യൻ സിനിമാസ്, അമിഗോസ് ക്രിയേഷൻസ്, ശ്രീ വെങ്കിടേശ്വര ക്രിയേഷൻസ് എന്നിവ സംയുക്തമായാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത് എ ആർ റഹ്മാന്റെ സംഗീത സ്ഥാപനത്തിലെ വിദ്യാർത്ഥിയായ പവനാണ്.

Story highlights- prematheeram movie trailer