സിദ് ശ്രീറാം പാടി; പുഷ്പയിലെ ശ്രീവല്ലി ​ഗാനവും ഹിറ്റ്

October 16, 2021
Pushpa Allu Arjun Movie Sreevalli Song Trending

ചില പാട്ടുകൾ അങ്ങനെയാണ്, വളരെ വേ​ഗത്തിൽ ആസ്വാദക ഹൃദയങ്ങൾ കീഴടക്കും. അല്ലു അർജുൻ നായകനായെത്തുന്ന പുഷ്പ എന്ന ചിത്രത്തിലെ പുതിയ ​ഗാനവും ഹിറ്റായി മാറിയിരിക്കുകയാണ്. ശ്രീവല്ലി എന്ന് പേരിട്ടിരിക്കുന്ന ​ഗാനം യൂട്യൂബ് ട്രെൻഡിങ്ങിലും ഇടം പിടിച്ചു. മാജിക് മെലഡി എന്ന വർണനയ്‌ക്കൊപ്പമാണ് ഗാനം പുറത്തെത്തിയിരിക്കുന്നത്.

തെലുങ്കിനു പുറമെ തമിഴിലും മലയാളത്തിലും ഹിന്ദിയിലും കന്നടയിലും ഗാനം പ്രേക്ഷകരിലേക്കെത്തി. ദേവി ശ്രീപ്രസാദ് ആണ് ഗാനത്തിന് ഈണം പകർന്നിരിക്കുന്നത്. സിദ് ശ്രീറാമിന്റെ ഗംഭീരമായ ആലാപനവും ഗാനത്തിന്റെ ആകർഷണമാണ്. രശ്മിക മന്ദാനയാണ് ചിത്രത്തിൽ നായികാ കഥാപാത്രമായെത്തുന്നത്.

Read more: 735 മുട്ടകൾ തൊപ്പിയിൽ ബാലൻസ് ചെയ്ത് യുവാവ്- റെക്കോർഡ് നേടിയ കാഴ്ച

ചിത്രത്തിൽ ഫഹദ് ഫാസിലും ഒരു സുപ്രധാന കഥാപാത്രമായെത്തുന്നുണ്ട്. രണ്ട് ഭാഗങ്ങളായാണ് ചിത്രത്തിന്റെ റിലീസ്. ആദ്യ ഭാഗം ഈ വർഷം ക്രിസ്മസിനോട് അനുബന്ധിച്ച് പ്രേക്ഷകരിലേക്കെത്തും. പുഷ്പരാജ് എന്ന കഥാപാത്രത്തെ ആണ് ചിത്രത്തിൽ അല്ലു അർജുൻ അവതരിപ്പിക്കുന്നത്. കള്ളക്കടത്തുകാരനായ പുഷ്പരാജ് ആയാണ് ചിത്രത്തിൽ അല്ലു അർജുൻ എത്തുന്നത്. സുകുമാർ ആണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്. ആര്യ, ആര്യ 2 എന്നീ ചിത്രങ്ങൾക്ക് ശേഷം അല്ലുവും സുകുമാറും ഒരുമിക്കുന്ന ചിത്രമെന്ന പ്രത്യേകതയും പുഷ്പയ്ക്കുണ്ട്.

തെലുങ്കിന് പുറമെ, തമിഴ്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളിലും ചിത്രം പ്രേക്ഷകരിലേക്കെത്തും. ധനഞ്ജയ്, സുനിൽ, അജയ് ഘോഷ് എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മുറ്റംസെട്ടി മീഡിയയുമായി ചേർന്ന് മൈത്രി മൂവി മേക്കേഴ്‌സ് ആണ് ചിത്രത്തിന്റെ നിർമാണം. ഓസ്‌കർ പുരസ്‌ക്കാര ജേതാവ് റസൂൽ പൂക്കുട്ടിയാണ് ചിത്രത്തിന്റെ ശബ്ദമിശ്രണം.

Story highlights: Pushpa Allu Arjun Movie Sreevalli Song Trending