‘അദ്ദേഹം എനിക്കുവേണ്ടി പാടുന്ന അവസാന ഗാനമാണിതെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല’- ഹൃദയംതൊട്ട് ‘അണ്ണാത്തെ’യിലെ ഗാനം

October 5, 2021

രജനികാന്ത് നായകനായി റിലീസിന് ഒരുങ്ങുന്ന ചിത്രമാണ് അണ്ണാത്തെ. ചിത്രത്തിൽ നിന്നും ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ആദ്യ ഗാനമെത്തി. അന്തരിച്ച ഗായകൻ എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ അവസാന ഗാനമാണ് അണ്ണാത്തെയിലേത്.ഡി ഇമ്മാന്റെ സംഗീതത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആരാധകർ മാത്രമല്ല, രജനികാന്തും അണ്ണാത്തെയിലെ എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ ഗാനത്തെക്കുറിച്ച് വൈകാരികമായി പ്രതികരിച്ചു.

അന്തരിച്ച ഗായകനോടുള്ള സ്നേഹം അദ്ദേഹത്തിന്റെ മധുര ശബ്ദത്തിലൂടെ എന്നന്നേക്കുമായി നിലനിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.

ട്വിറ്ററിലൂടെയാണ് ഗാനത്തെക്കുറിച്ചും ഗായകനെ കുറിച്ചും രജനികാന്ത് പങ്കുവെച്ചത്. ’45 വർഷമായി എന്റെ ശബ്ദമായിരുന്ന എസ്‌ പി‌ ബി എനിക്ക് വേണ്ടി പാടുന്ന ഗാനത്തിന്റെ ചിത്രീകരണ വേളയിൽ അദ്ദേഹം എനിക്കുവേണ്ടി പാടുന്ന അവസാന ഗാനമാണിതെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല ‘. -രജനിയുടെ വാക്കുകൾ. ‘എസ്പിബി അദ്ദേഹത്തിന്റെ മധുര ശബ്ദത്തിലൂടെ എന്നെന്നും ജീവിക്കും എന്നും അദ്ദേഹം കുറിക്കുന്നു.

Read More: 2012ൽ നയൻ‌താര അഭിനയിച്ച ചിത്രം കാത്തിരിപ്പിനൊടുവിൽ റിലീസിന്- ശ്രദ്ധനേടി ട്രെയ്‌ലർ

എസ്പി ബാലസുബ്രഹ്മണ്യം രജനീകാന്തിന് വേണ്ടി നിരവധി ഗാനങ്ങൾ ആലപിച്ചിരുന്നു, കൂടാതെ ഈ കോമ്പിനേഷൻ എപ്പോഴും അവരുടെ മാന്ത്രികത കൊണ്ട് തിയേറ്ററുകളെ ഇളക്കിമറിച്ചിരുന്നു.

Story highlights- Rajinikanth on SP Balasubrahmanyam’s song in ‘Annaatthe’