കീർത്തിയെ ചേർത്തുപിടിച്ച് രജനികാന്ത്- ‘അണ്ണാത്തെ’യിലെ നൊമ്പരം പകർന്ന ഗാനം

ദീപാവലി റിലീസായി പ്രേക്ഷകരിലേക്ക് എത്തിയ ചിത്രമാണ് രജനികാന്ത് നായകനായ അണ്ണാത്തെ. സമ്മിശ്ര പ്രതികരണങ്ങൾക്കിടയിലും ബോക്‌സ് ഓഫീസിൽ ബ്ലോക്ക്ബസ്റ്ററായി മാറിയിരിക്കുകയാണ് ചിത്രം.
സൺ പിക്‌ചേഴ്‌സിന്റെ ബാനറിൽ ശിവ സംവിധാനം ചെയ്ത ചിത്രത്തിന് ഡി. ഇമ്മാൻ സംഗീതം നൽകിയിരിക്കുന്നു. ഗ്രാമീണ പശ്ചാത്തലത്തിലുള്ള ആക്ഷൻ ഫാമിലി ഡ്രാമയുടെ കഥ പ്രധാനമായും രജനികാന്തിന്റെ കഥാപാത്രവും കീർത്തി സുരേഷിൻറെ കഥാപാത്രവും തമ്മിലുള്ള സഹോദര ബന്ധത്തെ ചുറ്റിപ്പറ്റിയാണ്.

ചിത്രത്തിൽ നയൻതാരയാണ് നായിക. ഇപ്പോഴിതാ, സിനിമയിൽ ഹൃദയംതൊടുന്ന വൈകാരികമായൊരു ഗാനം പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. രജനികാന്തും കീർത്തി സുരേഷും അഭിനയിക്കുന്ന ‘എന്നുയിരേ’ ഗാനമാണ് പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്.

Read More: ലോക് ബന്ധു രാജ് നാരായൺജി ഫൗണ്ടേഷൻ ദൃശ്യ മാധ്യമ പുരസ്‌കാരം പ്രഖ്യാപിച്ചു; അവാർഡുകൾ വാരിക്കൂട്ടി ഫ്ളവേഴ്സും ട്വന്റിഫോറും

സിദ്ധ് ശ്രീറാം ആലപിച്ച ഗാനത്തിന് താമരൈ വരികൾ രചിച്ചിരിക്കുന്നു. 1999-ൽ റിലീസ് ചെയ്ത പടയപ്പയ്ക്ക് ശേഷം ഗ്രാമീണ പശ്ചാത്തലത്തിൽ രജനികാന്ത് എത്തുന്ന ചിത്രമാണ് അണ്ണാത്തെ. രജനികാന്ത്, കീർത്തി സുരേഷ്, നയൻതാര എന്നിവരെ കൂടാതെ, നടിമാരായ ഖുശ്ബു, മീന എന്നിവരും അണ്ണാത്തെയിൽ ഉണ്ട്. പ്രകാശ് രാജ്, ജഗപതി ബാബു, ലിവിംഗ്സ്റ്റൺ, പാണ്ഡ്യരാജൻ, സൂരി, സതീഷ്, സത്യൻ, റെഡിൻ കിംഗ്സ്ലി, വേല രാമമൂർത്തി, ബാല, എന്നിവരും ചിത്രത്തിലുണ്ട്. ചിത്രം ഇപ്പോൾ നെറ്റ്ഫ്ലിക്സിലും റിലീസ് ആയിട്ടുണ്ട്.

Story highlights- annathe movie emotional song