പ്രേക്ഷകരെ കണ്ണീരണിയിച്ച ‘ജയ് ഭീമി’ലെ സൂര്യയുടെ വൈകാരിക രംഗം- വിഡിയോ

November 20, 2021

സൂര്യ നായകനായ ഏറ്റവും പുതിയ ചിത്രമാണ് ജയ് ഭീം. ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സൂര്യയുടെയും മലയാളി നടി ലിജോമോളുടെയും പ്രകടനമാണ് കൈയടി നേടുന്നത്. ജയ് ഭീം നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും ഒരുപോലെ മികച്ച അഭിപ്രായങ്ങൾ നേടി മുന്നേറുകയാണ്. ഒട്ടേറെ വൈകാരിക രംഗങ്ങൾ ചിത്രത്തിലുണ്ട്. ഇപ്പോഴിതാ, ഹൃദയംതൊടുകയാണ് സൂര്യയും ലിജോമോളും ഒന്നിച്ചെത്തുന്ന ഒരു രംഗം.

സംവിധായകൻ ജ്ഞാനവേൽ ഒരുക്കുന്ന ചിത്രത്തിൽ ചന്ദ്രു എന്ന അഭിഭാഷകന്റെ വേഷത്തിലാണ് സൂര്യ എത്തുന്നത്. 1993ൽ നടന്ന ഒരു യഥാർത്ഥ സംഭവകഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങിയിരിക്കുന്നത്. അക്കാലഘട്ടത്തിൽ നടന്ന ഒരു നിയമപോരാട്ടമാണ് ചിത്രത്തിന്റെ ഇതിവൃത്തം.അഭിഭാഷകനായ ചന്ദ്രു ഇരുളർ ഗോത്ര വർഗത്തിൽപ്പെട്ട ഒരു സ്ത്രീക്ക് നീതി ലഭ്യമാക്കുന്നതിനായി നയിച്ച നിയമപോരാട്ടമാണ് ചിത്രം പറയുന്നത്.

Read more: ‘ഭീമന്റെ വഴി’ സിനിമയിലെ ആദ്യ ഗാനമെത്തി- ഹൃദയങ്ങൾ കീഴടക്കി ‘ഒരുത്തി’

ഇരുളർ ഗോത്രത്തിൽ പെട്ട രാജകണ്ണിനെ പോലീസ് കള്ളക്കേസിൽ കുടുക്കിയപ്പോൾ ഭാര്യയായ സെൻഗിണിയും അഭിഭാഷകൻ ചന്ദ്രുവും നയിച്ച ഒരു സുപ്രധാന നിയമ പോരാട്ടത്തിന്റെ കഥയാണ് ജയ് ഭീം പങ്കുവെച്ചത്. സെൻഗിണി എന്ന കഥാപാത്രം പാർവതി അമ്മയുടെ ജീവിതത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ഒരുക്കിയതാണ്. ചെയ്യാത്ത കുറ്റത്തിന് പീഡിപ്പിക്കപ്പെടുകയും കൊലചെയ്യപ്പെടുകയും ചെയ്ത രാജകണ്ണിന്റെ ഭാര്യ പാർവതി അമ്മയുടെ വേഷത്തിലാണ് ലിജോ മോൾ എത്തിയത്.

Story highlights- jai bheem surya’s most emotional scene