ജോൺ ലൂതർ ആയി ജയസൂര്യ; ക്രൈം ത്രില്ലർ ഒരുങ്ങുന്നു

November 16, 2021

വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ വെള്ളിത്തിരയിലെത്തി പ്രേക്ഷക സ്വീകാര്യനായി മാറിയ താരമാണ് ജയസൂര്യ. മലയാളികൾക്ക് ഒരുപിടി മികച്ച കഥാപാത്രങ്ങളെ സമ്മാനിച്ച താരത്തിന്റെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ജോൺ ലൂതർ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവെച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ വാഗമണ്ണ് ആണ്. അഭിജിത്ത് ജോസഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ക്രൈം ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രം നിർമ്മിക്കുന്നത് തോമസ് മാത്യു, ക്രിസ്റ്റീന തോമസ് എന്നിവർ ചേർന്നാണ്.

ജയസൂര്യയുടെതായി ഏറ്റവും അവസാനം വെള്ളിത്തിരയിൽ എത്തിയ ചിത്രം വെള്ളമാണ്. പ്രജേഷ് സെൻ സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. താരത്തിന്റേതായി നിരവധി ചിത്രങ്ങളും അണിയറയിൽ ഒരുങ്ങുന്നുണ്ട്.

Read also: വീണ്ടും കഥകളി അരങ്ങിൽ അമ്മ- സന്തോഷം പങ്കുവെച്ച് മഞ്ജു വാര്യർ

അണിയറയിൽ ഒരുങ്ങികൊണ്ടിരിക്കുന്ന ജയസൂര്യ ചിത്രമാണ് മേരി ആവാസ് സുനോ. മഞ്ജു വാര്യരും ജയസൂര്യയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് മേരി ആവാസ് സുനോ. ചിത്രം സംവിധാനം ചെയ്യുന്നത് പ്രജേഷ് സെൻ ആണ്. ജയസൂര്യയെ നായകനാക്കി വെള്ളം എന്ന ചിത്രം ഒരുക്കിയ സംവിധായകനാണ് പ്രജേഷ് സെൻ. ഇരുവരും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ് മേരി ആവാസ് സുനോ. ഒരു റേഡിയോ ജോക്കിയുടെ കഥയാണ് ചിത്രം പറയുന്നത്.

Read also; കുറിപ്പിലെ ആ വലിയ സർപ്രൈസ്; ശ്രദ്ധനേടി ദുൽഖർ സൽമാന്റെ വാക്കുകൾ

മെട്രോമാന്‍ ഇ ശ്രീധരന്റെ ജീവിതം വെള്ളിത്തിരയിൽ എത്തിക്കുന്ന രാമസേതു എന്ന ചിത്രത്തിലും ജയസൂര്യയാണ് നായകനായി എത്തുന്നത്. മെട്രോമാന്‍ ഇ ശ്രീധരന്റെ ഭാര്യ കഥാപാത്രമായി മംമ്തയും ചിത്രത്തിലെത്തുന്നു. സുരേഷ് ബാബുവാണ് തിരക്കഥ ഒരുക്കുന്നത്. അരുണ്‍ നാരായണനാണ് നിര്‍മാണം.

Story highlights: jayasurya movie john luther first look poster