പ്രതിരോധം തീർത്ത് കാവലാളായി തമ്പാൻ- ‘കാവൽ’ ടീസർ

November 22, 2021

സുരേഷ് ഗോപി നായകനായി റിലീസിന് ഒരുങ്ങുന്ന ചിത്രമാണ് കാവൽ. സുരേഷ് ഗോപിയെ നായകനാക്കി നിധിൻ രഞ്ജി പണിക്കർ സംവിധാനം ചെയുന്ന ചിത്രമാണ് ‘കാവൽ’. ചിത്രം പൂർത്തിയായിട്ട് ഏറെനാളായെങ്കിലും കൊവിഡ് പ്രതിസന്ധിയെ തുടർന്ന് റിലീസ് നീളുകയായിരുന്നു. ഇപ്പോഴിതാ, ചിത്രം നവംബർ 25ന് തിയേറ്ററുകളിലേക്ക് എത്തുകയാണ്. ചിത്രത്തിന്റെ ടീസർ റിലീസിന് മുന്നോടിയായി പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്.

ഒരു ത്രില്ലർ ചിത്രമായാണ് കാവൽ ഒരുങ്ങുന്നതെന്ന സൂചനയാണ് ടീസർ നൽകുന്നത്. സിനിമയിൽ വീണ്ടും സജീവമാകുന്ന സുരേഷ് ഗോപിയുടെ ഏറെ പ്രതീക്ഷ നൽകുന്ന ചിത്രങ്ങളിലൊന്നാണ് നിധിൻ രഞ്ജി പണിക്കർ ഒരുക്കുന്ന ‘കാവൽ’. സുരേഷ് ഗോപിയുടെ പതിവ് ശൈലിയിലുള്ള സിനിമയാണ് കാവൽ. 55 വയസിനും 60 വയസ്സിനും ഇടയിൽ പ്രായമുള്ള ഒരാളായാണ് സുരേഷ് ഗോപി ഈ സിനിമയിൽ അഭിനയിക്കുന്നത്.

Read More: സൗബിൻ സാഹിറും ഉർവശിയും ഒന്നിക്കുന്നു; ‘ഒരു പോലീസുകാരന്റെ മരണം’ ടൈറ്റിൽ പോസ്റ്റർ പങ്കുവെച്ച് മമ്മൂട്ടി

താരം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് തമ്പാൻ എന്നാണ്. രണ്ടു കാലഘട്ടങ്ങളിലൂടെയാണ് ഈ കഥാപാത്രത്തെ സിനിമയിൽ അവതരിപ്പിക്കുന്നത്. രഞ്ജി പണിക്കരും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ആക്ഷൻ ത്രില്ലറായി എത്തുന്ന ചിത്രത്തിൽ സായ ഡേവിഡ്, പദ്മരാജ് രതീഷ്, ബിനു പപ്പു, ഐ എം വിജയൻ, അലൻസിയർ എന്നിവരും അഭിനയിക്കുന്നു. ഛായാഗ്രാഹകൻ നിഖിൽ എസ് പ്രവീണാണ്. സംഗീത സംവിധായകൻ- രഞ്ജിൻ രാജ്, എഡിറ്റർ- നിഖിൽ എസ് പ്രവീൺ.

Story highlights- kaaval movie second teaser