ഉള്ളുതൊട്ട് കരുതൽ നിറഞ്ഞൊരു ഈണം- ശ്രദ്ധനേടി കാവലിലെ ഗാനം

സുരേഷ് ഗോപിയുടെ തിരിച്ചുവരവ് ആഘോഷമാക്കുകയാണ് ആരാധകർ കാവൽ എന്ന ചിത്രത്തിലൂടെ. തമ്പാൻ എന്ന കഥാപാത്രമായി പഴയ കരുത്തനായ ആക്ഷൻ ഹീറോയായി സുരേഷ് ഗോപി വീണ്ടും എത്തിയിരിക്കുകയാണ്. ഇപ്പോഴിതാ, ചിത്രത്തിൽ നിന്നും മനോഹരമായ ഒരു ഗാനം എത്തിയിരിക്കുന്നു. രഞ്ജിൻ രാജ് സംഗീതം പകർന്നിരിക്കുന്ന ഗാനത്തിന് ബി കെ ഹരിനാരായണൻ വരികൾ രചിച്ചിരിക്കുന്നു. മധു ബാലകൃഷ്ണൻ ആണ് ഗാനം ആലപിച്ചിരിക്കുന്നത്.

സുരേഷ് ഗോപിയെ നായകനാക്കി നിധിൻ രഞ്ജി പണിക്കർ സംവിധാനം ചെയുന്ന ചിത്രമാണ് ‘കാവൽ’. ചിത്രം പൂർത്തിയായിട്ട് ഏറെനാളായെങ്കിലും കൊവിഡ് പ്രതിസന്ധിയെ തുടർന്ന് റിലീസ് നീളുകയായിരുന്നു. നവംബർ 25നാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്.

സിനിമയിൽ വീണ്ടും സജീവമാകുന്ന സുരേഷ് ഗോപിയുടെ ഏറെ പ്രതീക്ഷ നൽകുന്ന ചിത്രങ്ങളിലൊന്നാണ് നിധിൻ രഞ്ജി പണിക്കർ ഒരുക്കുന്ന ‘കാവൽ’. സുരേഷ് ഗോപിയുടെ പതിവ് ശൈലിയിലുള്ള സിനിമയാണ് കാവൽ. 55 വയസിനും 60 വയസ്സിനും ഇടയിൽ പ്രായമുള്ള ഒരാളായാണ് സുരേഷ് ഗോപി ഈ സിനിമയിൽ അഭിനയിക്കുന്നത്.

Read More: ‘കുറുപ്പി’ലെ ഡിങ്കിരി ഡിങ്കാലെ പാട്ടിന് ചുവടുവെച്ച് നടി റോഷ്‌ന- വിഡിയോ

താരം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് തമ്പാൻ എന്നാണ്. രണ്ടു കാലഘട്ടങ്ങളിലൂടെയാണ് ഈ കഥാപാത്രത്തെ സിനിമയിൽ അവതരിപ്പിക്കുന്നത്. രഞ്ജി പണിക്കരും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ആക്ഷൻ ത്രില്ലറായി എത്തുന്ന ചിത്രത്തിൽ സായ ഡേവിഡ്, പദ്മരാജ് രതീഷ്, ബിനു പപ്പു, ഐ എം വിജയൻ, അലൻസിയർ എന്നിവരും അഭിനയിക്കുന്നു. ഛായാഗ്രാഹകൻ നിഖിൽ എസ് പ്രവീണാണ്. സംഗീത സംവിധായകൻ- രഞ്ജിൻ രാജ്, എഡിറ്റർ- നിഖിൽ എസ് പ്രവീൺ.

Story highlights- kaval movie video song