‘കുറുപ്പി’ലെ ഡിങ്കിരി ഡിങ്കാലെ പാട്ടിന് ചുവടുവെച്ച് നടി റോഷ്‌ന- വിഡിയോ

November 28, 2021

കേരളത്തിന്റെ അന്വേഷണചരിത്രത്തിൽ പിടികിട്ടാപ്പുള്ളിയായി വിലസുന്ന സുകുമാരക്കുറുപ്പിന്റെ ജീവിതം അടിസ്ഥാനമാക്കി ശ്രീനാഥ്‌ രാജേന്ദ്രൻ ഒരുക്കിയ ചിത്രമാണ് കുറുപ്പ്. ദുൽഖർ സൽമാൻ നായകനായ ചിത്രത്തിൽ ഒരു ഗാനവും താരം ആലപിച്ചിരുന്നു.  ഡിങ്കിരി ഡിങ്കാലെ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കൽ വിഡിയോ റിലീസിന് മുൻപ് തന്നെ പ്രേക്ഷകരിലേക്ക് എത്തിയിരുന്നു.

ഇപ്പോഴിതാ, ഡിങ്കിരി ഡിങ്കാലെ എന്ന ഗാനത്തിന് ചുവടുവയ്ക്കുകയാണ് നടി റോഷ്‌ന ആൻ റോയ്. ഷാഹിദ് തക്കുവിന് ഒപ്പമാണ് നടി നൃത്തം ചെയ്യുന്നത്. റിട്രോ സ്റ്റൈലിൽ വേഷം ധരിച്ചാണ് ഇരുവരും ചുവടുവയ്ക്കുന്നത്. ദുൽഖർ സൽമാന്റെ ആദ്യചിത്രമായ സെക്കൻഡ് ഷോ ഒരുക്കിയ ശ്രീനാഥ് രാജേന്ദ്രൻ ആണ് കുറുപ്പ് സംവിധാനം ചെയ്യുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ തുടങ്ങി അഞ്ച് ഭാഷകളിലാണ് ചിത്രം എത്തിയത്. ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റിൽ ഒരുങ്ങിയ ചിത്രത്തിന്റെ മുടക്കുമുതൽ 35 കോടിയാണ്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫറെർ ഫിലിംസും എം സ്റ്റാർ എന്റർടൈൻമെൻറ്സും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

Read More: ഭരണഘടനയുടെ മാതൃകയിൽ അഭിഭാഷകരുടെ വിവാഹ ക്ഷണക്കത്ത്- കൗതുകക്കാഴ്ച

ഒരു അഡാർ ലൗ എന്ന ചിത്രത്തിലൂടെയാണ് റോഷ്‌ന ശ്രദ്ധേയയായത്. ‘ഒരു അഡാർ ലൗവി’ന് ശേഷം വർണ്യത്തിൽ ആശങ്ക, സുല്ല് തുടങ്ങിയ ചിത്രങ്ങളിലാണ് റോഷ്‌ന വേഷമിട്ടത്. നടൻ കിച്ചു ടെല്ലസ് ആണ് റോഷ്‌നയുടെ ഭർത്താവ്. അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെയാണ് കിച്ചു ടെല്ലസ് അഭിനയലോകത്തേക്ക് എത്തിയത്.

Story highlights- roshna ann roy dance