സ്കിറ്റ് പൊളിഞ്ഞെങ്കിലെന്താ, ചിരിപ്പിച്ച് സ്റ്റാർ മാജിക് വേദിയിലെത്തിയ കൈനോട്ട കുടുംബം

November 27, 2021

പാട്ടും ഡാൻസും സ്കിറ്റും ഗെയിമുകളുമൊക്കെയായി ഉത്സവപ്രതീതിയാണ് ഫ്ളവേഴ്സ് സ്റ്റാർ മാജിക്കിലെ ഓരോ എപ്പിസോഡുകളും പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. ഇപ്പോഴിതാ ഒരു സ്കിറ്റിലൂടെ വേദിയിൽ ചിരി നിറയ്ക്കുകയാണ് സ്റ്റാർ മാജിക് താരങ്ങളായ അനുവും സുധിയും ശശാങ്കനും ചേർന്ന്. കൈനോട്ടക്കാരുടെ വേഷത്തിലാണ് മൂവരും ചിരിവേദിയിൽ എത്തുന്നത്.

കൃത്യമായ പ്ലാനിങ്ങോടെ മനോഹരമായ കോസ്റ്റൂമിൽ മൂവരും സ്കിറ്റ് ചെയ്യാൻ എത്തിയെങ്കിലും ആദ്യം തന്നെ ഡയലോഗുകൾ മറന്ന താരങ്ങൾ സ്പോട്ടിൽ പുതിയ കൗണ്ടറുകൾ അടിച്ച് വേദിയിൽ ചിരി നിറയ്ക്കുകയായിരുന്നു. സിനിമ താരം ഹരിശ്രീ അശോകൻ സ്ഷ്യപെൽ ഗസ്റ്റായി എത്തിയ എപ്പിസോഡിലാണ് അനുവും സുധിയും ശശാങ്കനും ചേർന്ന് സ്കിറ്റ് അവതരിപ്പിച്ചത്. സ്കിറ്റ് പൊളിഞ്ഞങ്കിലും മൂവരുടെയും സ്പോട്ട് തമാശകൾ ചിരി നിമിഷങ്ങളാണ് കാഴ്ചക്കാർക്ക് സമ്മാനിക്കുന്നത്.

Read also; അന്ന് 2,245 രൂപ മുടക്കി വാങ്ങിച്ചു, കൈയിലുള്ളത് കോടികൾ വിലമതിക്കുന്ന ചിത്രമെന്ന് തിരിച്ചറിഞ്ഞത് വർഷങ്ങൾക്ക് ശേഷം

കളിയും ചിരിയും തമാശകളും സർപ്രൈസുകളുമൊക്കെയായി കാഴ്ചക്കാർക്ക് വ്യത്യസ്തമായ അനുഭവമാണ് സ്റ്റാർ മാജിക് വേദി ഓരോ തവണയും സമ്മാനിക്കുന്നത്. ചിരിയുടെ സുന്ദര നിമിഷങ്ങൾ നൽകുന്ന സ്റ്റാർ മാജിക് വേദിയെ മലയാള ടെലിവിഷൻ പ്രേക്ഷകർ ഇതിനോടകം നെഞ്ചേറ്റിയതാണ്. എന്തായാലും ഇത്തവണ സ്റ്റാർ മാജിക് താരങ്ങളുടെ തമാശകൾക്കൊപ്പം മലയാള സിനിമയുടെ പ്രിയപ്പെട്ട ഹാസ്യതാരം ഹരിശ്രീ അശോകൻ കൂടി എത്തിയത് വേദിയിൽ ചിരി നിറച്ചു.

Story highlights: Star magic Harisree Ashokan Episode