‘ഓർമ്മയില്ലേ ഈ ഇടം?’; കാവൽ നവംബർ 25ന്- തിയേറ്ററുകളിലേക്ക് ക്ഷണിച്ച് സുരേഷ് ഗോപി

November 2, 2021

സുരേഷ് ഗോപിയെ നായകനാക്കി നിധിൻ രഞ്ജി പണിക്കർ സംവിധാനം ചെയുന്ന ചിത്രമാണ് ‘കാവൽ’. ചിത്രം പൂർത്തിയായിട്ട് ഏറെനാളായെങ്കിലും കൊവിഡ് പ്രതിസന്ധിയെ തുടർന്ന് റിലീസ് നീളുകയായിരുന്നു. ഇപ്പോഴിതാ, ചിത്രം നവംബർ 25ന് തിയേറ്ററുകളിലേക്ക് എത്തുകയാണ്. തിയേറ്റർ സജീവമാകുന്ന വേളയിൽ ഒരു വിഡിയോയിലൂടെ സുരേഷ് ഗോപി തന്നെയാണ് പ്രേക്ഷകരെ തിയേറ്ററുകളിലേക്ക് ക്ഷണിക്കുന്നത്.

സിനിമയിൽ വീണ്ടും സജീവമാകുന്ന സുരേഷ് ഗോപിയുടെ ഏറെ പ്രതീക്ഷ നൽകുന്ന ചിത്രങ്ങളിലൊന്നാണ് നിധിൻ രഞ്ജി പണിക്കർ ഒരുക്കുന്ന ‘കാവൽ’. സുരേഷ് ഗോപിയുടെ പതിവ് ശൈലിയിലുള്ള സിനിമയാണ് കാവൽ. 55 വയസിനും 60 വയസ്സിനും ഇടയിൽ പ്രായമുള്ള ഒരാളായാണ് സുരേഷ് ഗോപി ഈ സിനിമയിൽ അഭിനയിക്കുന്നത്.

Read More: പ്രാകൃത രൂപത്തിന്റെ പേരിൽ പരിഹസിക്കപ്പെട്ട് കാട്ടിൽ ഒളിച്ചു; ഇന്ന് കോട്ടും സ്യൂട്ടുമണിഞ്ഞ് സ്‌കൂളിൽ- സാൻസിമാൻ എല്ലിയുടെ അമ്പരപ്പിക്കുന്ന ജീവിതം

താരം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് തമ്പാൻ എന്നാണ്. രണ്ടു കാലഘട്ടങ്ങളിലൂടെയാണ് ഈ കഥാപാത്രത്തെ സിനിമയിൽ അവതരിപ്പിക്കുന്നത്. രഞ്ജി പണിക്കരും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ആക്ഷൻ ത്രില്ലറായി എത്തുന്ന ചിത്രത്തിൽ സായ ഡേവിഡ്, പദ്മരാജ് രതീഷ്, ബിനു പപ്പു, ഐ എം വിജയൻ, അലൻസിയർ എന്നിവരും അഭിനയിക്കുന്നു. ഛായാഗ്രാഹകൻ നിഖിൽ എസ് പ്രവീണാണ്. സംഗീത സംവിധായകൻ- രഞ്ജിൻ രാജ്, എഡിറ്റർ- നിഖിൽ എസ് പ്രവീൺ.

Story highlights- suresh gopi about kaaval movie release