ആ ചിരി അതുപോലുണ്ടല്ലോ; ശ്രദ്ധനേടി ആലിയ ഭട്ടിന്റെ അപരയുടെ ചിത്രങ്ങൾ

November 2, 2021

ഹൃദയം കീഴടക്കുന്ന ചിരി, നിഷ്കളങ്കമായ നോട്ടം…ബോളിവുഡിന് മാത്രമല്ല ഇങ്ങ് മലയാളത്തിൽ വരെ നിരവധിയാണ് ആലിയ ഭട്ടിന്റെ ആരാധകർ. കുറഞ്ഞ കാലയളവിനുള്ളിൽ മികവുറ്റ കഥാപാത്രങ്ങളെ അവതരിപ്പിച്ച് ബോളിവുഡിൽ താരമായതാണ് ആലിയ ഭട്ട്. താരത്തിന്റെ പുതിയ ചിത്രങ്ങൾക്കും സിനിമ വിശേഷങ്ങൾക്കുമടക്കം സോഷ്യൽ മീഡിയയിൽ പരതുന്നവരും ഇന്ന് നിരവധിയാണ്. ആലിയ പങ്കുവയ്ക്കുന്ന ഒരോ ചിത്രങ്ങളും സോഷ്യൽ ഇടങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടാറുണ്ട്. എന്നാൽ ഇപ്പോൾ സോഷ്യൽ ഇടങ്ങളിൽ ഷെയർ ചെയ്യപ്പെടുന്ന ആലിയയുടെ പല ചിത്രങ്ങളും സൂക്ഷിച്ച് നോക്കുമ്പോൾ എന്തോ ഒരു ചെറിയ പ്രശ്നമില്ലേ എന്നാണ് പലരും ചിന്തിക്കുന്നത്…

എങ്കിൽ സൂക്ഷിച്ച് നോക്കണ്ട ഇത് ആലിയയുടെ ചിത്രങ്ങളല്ല. മറിച്ച് ആലിയയുടെ രൂപസാദൃശ്യമുള്ള സെലെസ്റ്റി എന്ന ആസാമി പെൺകുട്ടിയുടെ ചിത്രങ്ങളാണ്. ആലിയ ഭട്ടിനോടുള്ള രൂപസാദൃശ്യമാണ് സെലെസ്റ്റിയെ ഇപ്പോൾ ഇത്രമേൽ പ്രശസ്തമാക്കിയതും. സെലെസ്റ്റി സോഷ്യൽ ഇടങ്ങളിൽ പങ്കുവയ്ക്കപ്പെടുന്ന ചിത്രങ്ങൾ പലപ്പോഴും ആലിയ ഭട്ടിന്റേത് എന്ന പേരിൽ വലിയ രീതിയിൽ പ്രചരിക്കാറുണ്ട്. ആലിയയുടേതുപോലുള്ള കണ്ണുകൾ, അതേ ചിരി എന്നൊക്കെയാണ് പലരും സെലെസ്റ്റിയുടെ ചിത്രങ്ങൾക്ക് കമന്റുകൾ നൽകുന്നതും.

Read also: അവൻ ഇന്നും ഒറ്റയ്ക്കാണ്…; ഹൃദയംതൊട്ട് ഏകാന്ത ജീവിതം നയിക്കുന്ന ഒരു തിമിംഗലത്തിന്റെ കഥ

സമൂഹമാധ്യമങ്ങളിൽ ചിത്രങ്ങളും വിഡിയോകളുമൊക്കെ പങ്കുവയ്ക്കപ്പെടാൻ തുടങ്ങിയതോടെ ലോകത്തിന്റെ വിവിധ ഇടങ്ങളിൽ കഴിയുന്നവർ പോലും നിമിഷങ്ങൾക്കകം നമുക്ക് സുപരിചിതരാകും. അത്തരത്തിൽ സോഷ്യൽ ഇടങ്ങൾക്ക് മുഴുവൻ പരിചിതയായി മാറുകയാണ് സെലെസ്റ്റി എന്ന ആലിയ ഭട്ടിന്റെ ഈ അപരയും.

Story highlights: Viral photos of girl looklike alia bhatt