വയസ് ആറ്, റൂബി സ്വന്തമാക്കിയത് 5 കോടിരൂപയുടെ സ്വത്തുക്കൾ

December 23, 2021

പ്രായം വെറും ആറു വയസ്. എന്നാൽ ആറു വയസിനിടെ അഞ്ച് കോടി രൂപയുടെ സ്വത്തുക്കൾ സ്വന്തമാക്കിയിരിക്കുകയാണ് ഒരു കൊച്ചുമിടുക്കി. ഓസ്‌ട്രേലിയയിലെ മെൽബണിലുള്ള സ്വദേശിയായ റൂബി മക്ലൈലൻ എന്ന കൊച്ചുമിടുക്കിയാണ് കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ സ്വന്തമാക്കിയിരിക്കുന്നത്. അങ്ങനെ ലോകത്തിലെ ഏറ്റവും പ്രായം ചെന്ന റിയൽ എസ്റ്റേറ്റ് ബൈയറായി മാറിയിരിക്കുകയാണ് റൂബി.

കോടിക്കണക്കിന് രൂപയുടെ വീടും പറമ്പും സ്വന്തമാക്കിയ ഈ കുട്ടിയുടെ വാർത്തകൾ ലോകം അറിഞ്ഞതോടെ റൂബിയ്ക്ക് ലോട്ടറി അടിച്ചതായിരിക്കും എന്നാണ് എല്ലാവരും കരുതിയത്. എന്നാൽ വീട്ടുജോലിയിൽ സഹായിച്ചും പിതാവിനൊപ്പം അദ്ദേഹത്തിന്റെ ബെസ്റ്റ് സെല്ലിങ് ബുക്കുകൾ പായ്ക്ക് ചെയ്തുമൊക്കെ സമ്പാദിച്ച തുകയുപയോഗിച്ചാണ് റൂബിയും സഹോദരിയും ചേർന്ന് കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ സ്വന്തമാക്കിയത്.

Read also: ഐസ് കട്ടയായ വെള്ളച്ചാട്ടവും മഞ്ഞ് മൂടിയ താഴ്വരകളും; തണുത്തുറഞ്ഞ കാശ്മീരിന്റെ മനോഹാരിത തേടി സഞ്ചാരികൾ

അതേസമയം വസ്തുവിന്റെ വില കുടുമെന്നതിനാൽ വർഷങ്ങൾക്ക് ശേഷം ഇത് വിറ്റ് കൂടുതൽ പണം സമ്പാദിക്കാനാണ് ഇവരുടെ തീരുമാനം. ഇവരുടെ പിതാവ് കാം മാക് ലെല്ലൻ ഇത്തരത്തിൽ റിയൽ എസ്റ്റേറ്റ് മേഖലയിൽ വിദഗ്ധനാണ്. പിതാവിന്റെ പാത പിന്തുടർന്ന് കോടികളുടെ സ്വത്തുക്കൾ കരസ്ഥമാക്കിയ ഈ കുട്ടികളെ പ്രശംസിച്ചുകൊണ്ട് ഈ മേഖലയിലെ നിരവധിപ്പേരും എത്തുന്നുണ്ട്.

Story highlights; 6 year Old Girl Buy Property Worth 5 Crore