സംഗീതജ്ഞൻ കൈതപ്രം വിശ്വനാഥൻ അന്തരിച്ചു

December 29, 2021

സംഗീത സംവിധായകനും ഗായകനുമായ കൈതപ്രം വിശ്വനാഥൻ അന്തരിച്ചു. 58 വയസായിരുന്നു. കോഴിക്കോട് എംവിആർ ആശുപത്രിയിൽ വെച്ചാണ് അന്ത്യം. 20 ലേറെ ചിത്രങ്ങൾക്ക് സംഗീത സംവിധാനം നിർവഹിച്ച അദ്ദേഹം ഗായകൻ കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ സഹോദരനാണ്.

കണ്ണകി എന്ന ചിത്രത്തിലെ കരിനീല കണ്ണഴകി, കയ്യെത്തും ദൂരെ ഒരു കുട്ടിക്കാലം (ഏകാന്തം), നീയൊരു പുഴയായ് തഴുകുമ്പോൾ ഞാൻ, എനിക്കൊരു പെണ്ണുണ്ട് (തിളക്കം) എന്നിവയാണ് ഏറെ ശ്രദ്ധിക്കപ്പെട്ട ഗാനങ്ങൾ.

Story highlights: Kaithapram Vishwanadhan passed away