‘ദൃശ്യം ലൊക്കേഷനിൽ എന്റെ അവസ്ഥ’- രസകരമായ വിഡിയോ പങ്കുവെച്ച് നവ്യ നായർ

മലയാളത്തിൽ സൂപ്പർ ഹിറ്റായ ദൃശ്യം 2 വിവിധ ഭാഷകളിലേക്ക് റീമേക്ക് ചെയ്തിരുന്നു. കന്നഡ റീമേക്കിൽ നായികയായി എത്തുന്നത് നവ്യ നായരാണ്. ചിത്രത്തിന്റെ കഥയിൽ കാര്യമായ മാറ്റമൊന്നുമില്ലെങ്കിലും കഥാപാത്രങ്ങളുടെ പേരിൽ മാറ്റമുണ്ട്. കന്നഡയിൽ മീനയുടെ വേഷത്തിൽ എത്തുന്നത് നവ്യ നായരാണ്. റാണിക്ക് പകരം സീതയാണ് കന്നഡയിൽ. റിലീസിന് മുന്നോടിയായി എത്തിയ ചിത്രത്തിന്റെ ടീസറുകൾക്കും ട്രെയിലറിനും മികച്ച അഭിപ്രയമാണ് ലഭിക്കുന്നത്.

ഇപ്പോഴിതാ, ലൊക്കേഷനിൽ നിന്നുള്ള രസകരമായ ഒരു വിഡിയോ ശ്രദ്ധനേടുകയാണ്. ‘ലേലു അല്ലു ലേലു അല്ലു ലേലു അല്ലു എന്നെ അഴിച്ചുവിട് ..ദൃശ്യം ലൊക്കേഷനിൽ എന്റെ അവസ്ഥ’- എന്ന ക്യാപ്ഷനുമായാണ് നവ്യ നായർ വിഡിയോ പങ്കുവെച്ചിരിക്കുനന്ത്. കന്നഡ ഡയലോഗുകൾ പഠിക്കാനുള്ള നവ്യയുടെ ശ്രമമാണ് വിഡിയോയിൽ ഉള്ളത്.

കന്നഡയിൽ എത്തുമ്പോൾ ദൃശ്യം, ദൃശ്യയാണ്. ദൃശ്യത്തിന്റെ ഒന്നാം ഭാഗവും കന്നഡയിൽ ഒരുങ്ങിയിരുന്നു. രവിചന്ദ്രൻ നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പി വാസുവാണ്. ദൃശ്യ 2 എന്നാണ് പേര്. ഇ ഫോർ എന്റർടൈന്റ്‌മെന്റ്സ് ആണ് നിർമാണം.

ആദ്യഭാഗത്തിൽ വേഷമിട്ടവർ തന്നെയാണ് രണ്ടാം ഭാഗത്തിലും അണിനിരക്കുന്നത്. ആശ ശരത് അതേവേഷത്തിൽ എത്തുന്നു. സിദ്ദിഖ് അവതരിപ്പിച്ച വേഷത്തിൽ പ്രഭുവാണ് എത്തുന്നത്. അതേസമയം, തെലുങ്കിൽ റിലീസ് ചെയ്ത ദൃശ്യം 2 ഹിറ്റായി മാറിയിരിക്കുകയാണ്.

Read More: സണ്ണിയ്ക്ക് ശേഷം ജോൺ ലൂഥർ, ചിത്രീകരണം പൂർത്തിയാക്കി ജയസൂര്യ ചിത്രം

ജീത്തു ജോസഫ് ആണ് തെലുങ്ക് റീമേക്കിന്റെയും സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ആന്റണി പെരുമ്പാവൂരാണ് നിര്‍മാണം. വെങ്കടേഷ് ദഗുബാട്ടിയാണ് ചിത്രത്തില്‍ നായക കഥാപാത്രമായെത്തുന്നത്. മീന, നദിയ മൊയ്തു, എസ്തര്‍ അനില്‍, കൃതിക ജയകുമാര്‍, കാസി വിശ്വനാഥ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായെത്തുന്നു.

Story highlights- navya nair sharing location video